മുക്കം∙ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള അവസാനവട്ട തയാറെടുപ്പിലാണു കാരശ്ശേരി നാഗേരിക്കുന്നത്ത് എൻ.കെ.ബാലകൃഷ്ണന്റെ (നടൻ കൊച്ചു ബാലകൃഷ്ണൻ) ഇരട്ടക്കുട്ടികളായ ഉണ്ണിക്കണ്ണന്മാർ.
കൊടിയത്തൂർ പിടിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളായ അഭിനവും അഭിനന്ദും നാട്ടിലും സ്കൂളിലുമൊക്കെ അറിയപ്പെടുന്നത് ഉണ്ണിക്കണ്ണന്മാർ എന്നാണ്. ഇരുവർക്കും രണ്ടര അടിയാണ് ഉയരം.
അത്ഭുത ദ്വീപ് ഉൾപ്പെടെ 7 സിനിമകളിലൂടെ ശ്രദ്ധേയനാണ് കൊച്ചു ബാലകൃഷ്ണൻ.
അച്ഛനെപ്പോലെ ഇരുവരും കൊച്ചു കലാകാരന്മാരാണ്. അഭിനവ് മിമിക്രിയിലും അഭിനന്ദ് പാട്ടിലും കഴിവ് തെളിയിക്കുന്നു.
ഉപജില്ലാ തല കലോത്സവത്തിൽ അഭിനവിന് മിമിക്രിക്ക് എ ഗ്രേഡ് ലഭിച്ചതായി പ്രധാനാധ്യാപകൻ ജി.സുധീർ, ക്ലാസ് അധ്യാപിക സഹല മുണ്ടോടൻ എന്നിവർ പറഞ്ഞു. കാരശ്ശേരിയിൽ ചെറിയ പെട്ടിക്കടയും ലോട്ടറി വിൽപനയുമാണ് കൊച്ചു ബാലകൃഷ്ണൻ.
ഉണ്ണിക്കണ്ണന്മാരുടെ പരീക്ഷ തയാറെടുപ്പിന്റെ മേൽനോട്ടം അമ്മ അനിതയ്ക്കാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

