ഹോർമുസ് അടച്ച ഇറാന്റെ തീരുമാനവും യുദ്ധം അറുതിയില്ലാതെ നീളുന്നതും ഏറ്റവും തിരിച്ചടിയാവുക ഇന്ത്യയ്ക്കും ചൈനയ്ക്കും. പാക്കിസ്ഥാന്റെയും ബംഗ്ലദേശിന്റെയും സമ്പദ്വ്യവസ്ഥ താറുമാറാകാനും സാധ്യതയേറെ.
കടക്കെണിയിൽപ്പെട്ട് നട്ടംതിരിയുന്ന പാക്കിസ്ഥാന് കനത്ത അടിയുമാണിത്.
∙ എണ്ണവില വൈകാതെ 100 ഡോളറിന് മുകളിലേക്ക് കുതിച്ചേക്കാം. ഉപഭോഗത്തിനുള്ള എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
∙ ചൈനയിലേക്ക് ഹോർമുസ് വഴി എത്തിയിരുന്നത് പ്രതിദിനം ശരാശരി 54 ലക്ഷം ബാരൽ എണ്ണ.
∙ ഇന്ത്യയിലേക്ക് 17 ലക്ഷം ബാരൽ.
∙ ജപ്പാൻ : 16 ലക്ഷം
∙ യൂറോപ്പ് : 5 ലക്ഷം
∙ അമേരിക്ക : 6 ലക്ഷം
ലോകവിപണിയിലേക്ക് 31 ശതമാനം എണ്ണയും 20% എൽഎൻജിയും ഒഴുകുന്ന പാതയാണ് ഇറാൻ അടച്ചത്. യുദ്ധത്തെ തുടർന്ന് ഖത്തർ എൽഎൻജി ഉൽപാദനം നിർത്തിയത് മറ്റൊരു ആഘാതമായി.
തായ്ലൻഡ്, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇറാന്റെ നടപടിമൂലം വെട്ടിലായി.
∙ പാക്കിസ്ഥാന്റെ എൽഎൻജി ഇറക്കുമതി 99 ശതമാനവും ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ∙ ബംഗ്ലദേശ് ഈ രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നത്: 72%
∙ ഇന്ത്യ വാങ്ങുന്നത് : 53%
∙ ചൈനയായിരുന്നു ഇറാന്റെ 80% ക്രൂഡ് ഓയിലും വാങ്ങിവന്നത്.
യുദ്ധംമൂലം ഇതു ഏതാണ്ട് നിലച്ചത് ചൈനയ്ക്കും ഇറാനും തിരിച്ചടിയായി.
∙ ചൈനയുടെ എൽഎൻജി ഇറക്കുമതി 30 ശതമാനം ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ചൈനയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 40% വരുന്നത് ഹോർമുസ് വഴിയുമായിരുന്നു.
∙ ജപ്പാന്റെ എണ്ണ ഇറക്കുമതി 75% ഗൾഫിൽ നിന്ന്, കൊറിയയുടേത് 70 ശതമാനവും.
ഫലത്തിൽ ഹോർമുസ് അടച്ചതും വിലക്കയറ്റവും ഈ രാജ്യങ്ങളിലെല്ലാം പണപ്പെരുപ്പം കൂടാനിടയാക്കും. ജിഡിപി വളർച്ചയെയും സാരമായി ബാധിക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

