മൺറോത്തുരുത്ത്∙ ആദ്യത്തെ ശ്രമങ്ങളെല്ലാം വെള്ളത്തിലായെങ്കിലും സന്ധ്യ തളർന്നില്ല. നിരന്തര പരിശ്രമത്തിനൊടുവിൽ കരിമീൻ കൃഷിയിലൂടെ വിജയം കണ്ടു.
ശാസ്താംകോട്ട ഡിബി കോളജിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്ന കടപ്പാക്കട
കോവിലകത്തിൽ സന്ധ്യ സി.വിദ്യാധരനാണ് മൺറോത്തുരുത്തിൽ കരിമീൻ കൃഷിയിലൂടെ പൊന്ന് വിളയിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വിനോദ സഞ്ചാരിയായി എത്തിയതാണ് സന്ധ്യയും ഭർത്താവ് തീരദേശ വികസന കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയറായ ഐ.
ജി. ഷിലുവും.
തുടർന്ന് പൂപ്പാണി ഭാഗത്ത് 5 ഏക്കർ സ്ഥലം വാങ്ങി ‘കണ്ടൽ തീരം’ ഫാം തുടങ്ങി. 2013ൽ നിലം വൃത്തിയാക്കി ബണ്ട് കെട്ടി 3 കുളങ്ങൾ നിർമിച്ചു.
ആദ്യം ടൈഗർ ചെമ്മീൻ പരീക്ഷിച്ചെങ്കിലും പരാജയമായിരുന്നു.
പ്രളയ കാലത്ത് കുളങ്ങളിൽ വെള്ളം കയറി കൃഷി മുഴുവൻ നശിച്ചു. അവിടെയും സന്ധ്യ തോൽക്കാൻ തയാറായിരുന്നില്ല.
2020ലും 2021ലും ചെമ്മീൻ മികച്ച വിളവ് കോവിഡ് കാലം വില്ലനായി. തുടർന്നാണ് കരിമീൻ കൃഷിയിലേക്ക് ഇറങ്ങിയത്.
പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ അറിവും മുതൽക്കൂട്ടായി. 8 മാസം പൂർണ വളർച്ചയെത്തിയ വലിയ മീനുകളെ മാത്രമേ വിൽക്കുകയുള്ളൂ.
കൂടുതലും പ്രദേശവാസികളാണ് മീൻ വാങ്ങുന്നത്. പ്രതിവർഷം 5 ടണ്ണോളം കരിമീൻ ലഭിക്കുന്നു.
2023 നവംബറിൽ കേന്ദ്ര സർക്കാരിന്റെ നാഷനൽ ഫിഷറീസ് ഡവലപ്െമന്റ് ബോർഡിന്റെ ‘മികച്ച മറൈൻ ഫിഷർ ഫാർമർ പുരസ്കാരം സന്ധ്യയെ തേടിയെത്തി.
അങ്ങനെയിരിക്കെയാണ് പൊന്മാൻ സിനിമയുടെ ലൊക്കേഷനു വേണ്ടി ഫാം തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രീകരണത്തിന് എത്തുന്നവർക്ക് താമസ സൗകര്യവും ആഹാരവും ഒരുക്കിയത് പിന്നീട് ഹോം സ്റ്റേ ആയി പരിണമിച്ചു.
പ്രാദേശികമായി വിറ്റിരുന്ന മത്സ്യം അവിടെ തന്നെ ഉപയോഗപ്പെടുത്തിയതോടെ വരുമാനം ഇരട്ടിയലധികമായി. ബണ്ടുകളിൽ കായ്ച്ചു നിൽക്കുന്ന ഇരുന്നൂറോളം തെങ്ങുകളാണ് ഫാമിലെ മറ്റൊരു ആകർഷണം.
മലേഷ്യൻ കുള്ളൻ ഇനം തെങ്ങുകളാണ് കൃഷി ചെയ്തിരിക്കുന്നത്. മക്കളായ ഡോ.
എസ്. ജിഷ്ണുവും ഡോ.
എസ്. കൃഷ്ണനുണ്ണിയും എല്ലാ പിന്തുണയും നൽകുന്നു.
ആശ്രാമം മൈതാനത്ത് നടക്കാൻ പോകുന്ന മനോരമ കർഷകശ്രീ മേളയിൽ 12ന് രാവിലെ 10ന് കൃഷിയിലെ പുതുസാധ്യതകൾ എന്ന വിഷയത്തിൽ സന്ധ്യ ക്ലാസെടുക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

