തൃക്കരിപ്പൂർ ∙ നിയോജക മണ്ഡലത്തിലെ തീരമേഖലയെ വികസനകുതിപ്പിലേക്ക് കൈപിടിക്കുന്ന 2 ബൃഹത് പദ്ധതികൾക്ക് 89.69 കോടിയുടെ സാമ്പത്തികാനുമതി ലഭിച്ചതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു. 3 പാലങ്ങൾ ഒരു ക്ലസ്റ്റർ ആയി പരിഗണിച്ച് കിഫ്ബി അനുമതി നൽകിയ പദ്ധതികളാണിത്.
പടന്ന പഞ്ചായത്തിലെ തെക്കേക്കാട് ദ്വീപിനെയും വലിയപറമ്പ് പഞ്ചായത്തിലെ പടന്നകടപ്പുറത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തെക്കേക്കാട് പാലം നിർമാണത്തിന് 47.40 കോടിയും മാടക്കാൽ ദ്വീപിനെയും തൃക്കരിപ്പൂർ കടപ്പുറം പ്രദേശങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള മാടക്കാൽപാലം നിർമാണത്തിന് 36.46 കോടിയും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി–കാലിക്കടവ് പാലത്തിന് 5.83 കോടിയും ഉൾപ്പെടെയാണ് 89.69 കോടിയുടെ കിഫ്ബിയുടെ സാമ്പത്തിക അനുമതിയുള്ളത്.
ഇതിൽ ഭീമനടി–കാലിക്കടവ് പാലത്തിന് സൗജന്യമായി ഭൂമി ലഭിച്ചതിനാൽ ഇതിനോടകം നിർമാണം പൂർത്തീകരിച്ച് 4നു 3നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
മാടക്കാൽ–തൃക്കരിപ്പൂർ കടപ്പുറം പാലം (വടക്കെ വളപ്പ്)
കവ്വായി കായലിൽ 317 മീറ്റർ നീളത്തിലും ഇരുവശങ്ങളിലുമായി 423 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഉൾപ്പെടെയാണ് പാലത്തിന്റെ നിർമാണം. ആകെയുള്ള 11 സ്പാനുകളിൽ സെന്റർ സ്പാൻ ഇൻലാൻഡ് നാവിഗേഷൻ സ്റ്റാൻഡേഡ് പ്രകാരം 55 മീറ്റർ നീളവും 6 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ലഭിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതാണ്.
7.5 മീറ്റർ വീതിയിൽ കാരിയേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിലുള്ള നടപ്പാത ഉൾപ്പെടെയാണ് പാലത്തിന്റെ ഡിസൈൻ. അപ്രോച്ച് റോഡ് 7മീറ്റർ കാരിയേജ് വേ ഉൾപ്പെടെ 10 മീറ്റർ വീതിയോടുകൂടിയാണ് നിർമിക്കുക.
ഇരുവശങ്ങളിലും ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾക്കായി 2.8 കോടി രൂപയുടെ സാമ്പത്തികാനുമതി നേരത്തെ ലഭിക്കുകയും ലാൻഡ് അക്വിസിഷൻ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
തെക്കെക്കാട്–പടന്നക്കടപ്പുറം പാലം
കവ്വായി കായലിൽ 365 മീറ്റർ നീളത്തിൽ നിർമിക്കുന്ന തെക്കെക്കാട്–പടന്നക്കടപ്പുറം പാലത്തിനു ആകെ 13 സ്പാനുകളാണുള്ളത്. സെന്റർ സ്പാൻ ഇൻലാൻഡ് നാവിഗേഷൻ സ്റ്റാൻഡേഡ് പ്രകാരം 55 മീറ്റർ നീളത്തിലും 6 മീറ്റർ വെർട്ടിക്കൽ ക്ലിയറൻസോടുകൂടിയും രൂപകൽപന ചെയ്തിരിക്കുന്നതാണ്.
ഇരുവശങ്ങളിലുമായി 500 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് ഉൾപ്പെടെയാണ് പാലത്തിന്റെ ഡിപിആർ തയാറാക്കിയിട്ടുള്ളത്. 7 മീറ്റർ കാരിയേജ് വേ ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനായി 1.28 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച് ലാൻഡ് അക്വിസിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പാലം നിർമാണത്തിനു 46.06 കോടി രൂപയുടെ പുതുക്കിയ സാമ്പത്തിക അനുമതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

