കോഴിക്കോട് ∙ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ‘റിസ്ക്’ എടുക്കേണ്ടെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. സിറ്റിങ് എംഎൽഎമാരെ ഉൾപ്പെടുത്തി നിയമസഭ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിനു കൈമാറി.
അന്തരിച്ച കാനത്തിൽ ജമീലയ്ക്കു പകരം പുതിയ സ്ഥാനാർഥി വരും. ബാക്കി സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരത്തിനിറങ്ങും.
അതേസമയം പേരാമ്പ്ര സീറ്റ് കേരള കോൺഗ്രസിനു(എം) വിട്ടുകൊടുക്കുകയാണെങ്കിൽ ടി.പി.രാമകൃഷ്ണൻ മത്സരിക്കില്ല.
ജമീലയ്ക്കു പകരം കൊയിലാണ്ടിയിൽ മുൻ എംഎൽഎ കെ.ദാസനെയാണു പരിഗണിക്കുന്നത്. പകരം മറ്റൊരു വനിത സ്ഥാനാർഥി കോഴിക്കോട് ജില്ലയിൽ നിന്നുണ്ടാകില്ല.
പി.സതീദേവി, കെ.കെ.ലതിക തുടങ്ങിയവരുടെ പേരുകൾ വിവിധ മണ്ഡലങ്ങളിലായി ഉയർന്നെങ്കിലും വിജയസാധ്യത പരിഗണിച്ചു നിലവിലെ എംഎൽഎമാർ തുടരട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ വി.വസീഫിന്റെ പേരും കൈമാറി.
കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളിലേക്കാണു വസീഫിനെ പരിഗണിക്കുന്നത്. നിലവിൽ ഘടകകക്ഷികൾക്കു നൽകിയിരിക്കുന്ന സീറ്റുകൾ ഏറ്റെടുക്കേണ്ടതില്ല എന്നു തീരുമാനിച്ചതിനാൽ ആ സീറ്റുകൾ സംബന്ധിച്ച ചർച്ചകളുണ്ടായില്ല.
നേരത്തെ പുതുമുഖങ്ങളുടെ പേരുകൾ വിവിധ മണ്ഡലങ്ങളിൽ ചർച്ചയിൽ ഉണ്ടായിരുന്നു.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി കണക്കിലെടുത്താണു സ്ഥാനാർഥിത്വത്തിൽ കൂടുതൽ പരീക്ഷണങ്ങൾക്കു മുതിരേണ്ടതില്ല എന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

