ഏറെക്കാലമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. രാജ്യാന്തര നാണയ നിധി അടക്കമുള്ള ഏജൻസികളുടെ സഹായം കൊണ്ടാണ് നിത്യ ചെലവുകൾ പോലും നടക്കുന്നത്.
മുൻപ് കൊടുത്ത സാമ്പത്തിക സഹായങ്ങൾ കൃത്യമായാണോ വിനിയോഗിച്ചതെന്ന് മനസിലാക്കാൻ ഐഎംഎഫിന്റെ പരിശോധനയും അടുത്ത ദിവസങ്ങളിൽ നടക്കുന്നുണ്ട്. ഇതിനിടയിലാണ് അഫ്ഗാനിസ്ഥാനുമായി ‘തുറന്ന യുദ്ധം ‘ നടത്തുമെന്ന പ്രഖ്യാപനം.
ഇതോടെ പാക് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു.
പാക്കിസ്ഥാനിലെ കറാച്ചി ഓഹരി സൂചിക 3,000 പോയിന്റോളം നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. നിലവിൽ അഞ്ഞൂറോളം പോയിന്റ് നഷ്ടത്തിലാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.
എല്ലാ മേഖലകളിലും വ്യാപാര സമ്മര്ദമുണ്ട്. നിലവിലെ സംഘർഷം നീണ്ടാൽ സാമ്പത്തിക നില കൂടുതൽ മോശമാകുമെന്നാണ് നിക്ഷേപകരുടെ ആശങ്ക.
ഇടയ്ക്ക് വിപണിയിൽ പച്ച കത്തിയെങ്കിലും വീണ്ടും കുത്തനെ ഇടിയുകയായിരുന്നു.
വെബ്സൈറ്റും ഡൗൺ
അതേസമയം, വിപണി കനത്ത നഷ്ടത്തിലേക്ക് മാറിയതിന് പിന്നാലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റും പ്രവർത്തന രഹിതമായെന്ന് റിപ്പോർട്ടുകൾ പറയുന്നു. അറ്റകുറ്റപ്പണിയെ തുടർന്നാണ് വെബ്സൈറ്റ് പ്രവർത്തിക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
കഴിഞ്ഞ വർഷം ഓപറേഷൻ സിന്ദൂരിനിടയിലും പാക്ക് ഓഹരി വിപണി കുത്തനെ ഇടിഞ്ഞിരുന്നു.
ഓപറേഷൻ ‘ഗസബിൽ ഹഖ്’
ഇന്നലെ രാത്രിയോടെയാണ് അഫ്ഗാനിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ ഓപറേഷൻ ‘ഗസബിൽ ഹഖ്’ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചത്. അതിർത്തിയിൽ അഫ്ഗാൻ താലിബാൻ പ്രകോപനം സൃഷ്ടിച്ചതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിശദീകരണം.
ആക്രമണത്തിൽ 133 അഫ്ഗാൻ സൈനികർ മരിച്ചെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ നഗരങ്ങളിൽ പാക് വ്യോമസേന ആക്രമണം നടത്തി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

