തിരുവനന്തപുരം ∙ മിൽമ പാലിന് ലീറ്ററിന് 4 രൂപ കൂട്ടാൻ സർക്കാർ അനുമതി തേടി മിൽമ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിനു മുൻപ് വിഷയത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം.
സർക്കാർ അംഗീകാരം ലഭിച്ചാൽ വില വർധിപ്പിക്കും. പാൽവില ലീറ്ററിന് 4–6 രൂപ വരെ വർധിപ്പിക്കാൻ വിദഗ്ധസമിതി ശുപാർശ ചെയ്തിരുന്നു.
മിൽമ ആവശ്യപ്പെട്ടാൽ പാൽവില കൂട്ടുന്നത് സർക്കാർ ആലോചിക്കുമെന്നു കഴിഞ്ഞമാസം മന്ത്രി ജെ.ചിഞ്ചുറാണിയും വ്യക്തമാക്കിയിരുന്നു.
വില കൂട്ടുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും കർഷകർക്കു കൈമാറാനാണ് മിൽമയുടെ ആലോചന. ലീറ്ററിന് 4 രൂപ വർധിപ്പിച്ചാൽ 2.40 രൂപ നേരിട്ട് കർഷകർക്കും ബാക്കിത്തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചും നൽകാനാണു ധാരണ.
നിലവിൽ ഒരു ലീറ്റർ പാലിന് 52 രൂപയാണ് വില. പാൽവില വർധിപ്പിക്കാത്ത നടപടിക്കെതിരെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായ ജോൺ തെരുവത്ത്, സോണി ഈറ്റയ്ക്കൽ, പോൾ മാത്യു, അജേഷ് മോഹനൻ, ജോയ്മോൻ എന്നിവർ യോഗം ബഹിഷ്കരിച്ച് പ്രതിഷേധപ്രകടനം നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

