കണ്ണൂർ∙ കെഎസ്യു പ്രതിഷേധത്തിനിടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിനു പിന്നാലെ പ്രതികരണവുമായി യുവ നേതാക്കൾ. സർക്കാർ ജില്ലാ ആശുപത്രിയിലെ ഐസിയു ബെഡുകള് പരിമിതമായിരിക്കെ കപടനാടകത്തിന് വേണ്ടി ഉപയോഗിക്കരുത് എന്ന് വി.ടി.ബൽറാം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
കയ്യിലെ കുഞ്ഞു മുറിവിൽ മന്ത്രിക്ക് ഇത്ര വേദനിച്ചെങ്കിൽ ആരോഗ്യ വകുപ്പിന്റെ പിഴവിനാൽ കൈ മുറിച്ചു മറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരിക്ക് എത്ര വേദനിച്ചു കാണും എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നത്. കൺമുന്നിൽ വച്ച് ആരോഗ്യമന്ത്രിക്ക് പരുക്കേറ്റിട്ടും മൈൻഡ് ചെയ്യാതെ തിരുവനന്തപുരത്തേക്ക് പോയ എ.എൻ.ഷംസീറിനെ പരിഹസിച്ചാണ് ശബരീനാഥ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചത്.
അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
വി.ടി.ബൽറാം
ഒരു സർക്കാർ ജില്ലാ ആശുപത്രിയിലെ ഐസിയു ബെഡുകളുടെ എണ്ണം വളരെ പരിമിതമാണ്. പലപ്പോഴും യഥാർത്ഥത്തിൽ ഐസിയു പരിചരണം ആവശ്യമുള്ള രോഗികൾക്ക് പോലും തിരക്ക് കാരണം ഈ സേവനം ലഭിക്കാറില്ല.
നിരവധി പാവപ്പെട്ടവരാണ് ഇങ്ങനെ കഷ്ടപ്പെടാറുള്ളത്. പലർക്കും നിവൃത്തികേടുമൂലം ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ടി വരാറുണ്ട്.
അപ്പോഴാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി തന്റെ കപടനാടകത്തിന് ജില്ലാ ആശുപത്രിയിലെ ഐസിയു സൗകര്യങ്ങൾ ഇങ്ങനെ ദുരുപയോഗപ്പെടുത്തുന്നത്.
മന്ത്രിക്ക് ഈ കുബുദ്ധി പറഞ്ഞുകൊടുത്തത് മുഖ്യമന്ത്രിയും സ്പീക്കറുമാണെന്നും വാർത്തകളിലൂടെ മനസ്സിലാവുന്നു. റയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കരിങ്കൊടി പ്രതിഷേധം നേരിട്ട
മന്ത്രി അതിനെല്ലാം ശേഷം വന്ദേഭാരത് ട്രെയിൻ കേറാനായി മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ മാത്രമാണ് സ്പീക്കറുമായും മുഖ്യമന്ത്രിയുമായും ഫോണിൽ ചർച്ച ചെയ്ത് ഇങ്ങനെയൊരു നാടകത്തിനായി തയ്യാറായത്.
തന്റെ രാഷ്ട്രീയ കപട നാടകങ്ങൾക്കായി സർക്കാർ ആശുപത്രിയുടെ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയും അതിന് കൂട്ടുനിന്ന മുഖ്യമന്ത്രിയും സ്പീക്കറും നഗ്നമായ അധികാര ദുർവിനിയോഗമാണ് നടത്തിയത്.
ഇത് പാവപ്പെട്ട രോഗികളോടുള്ള വഞ്ചനയുമാണ്.
ഈ ജനദ്രോഹം ചർച്ച ചെയ്യാൻ കേരളം തയാറാവണം.
കെ.എസ്.ശബരീനാഥൻ
എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ എ.എൻ.ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ് .റെയിൽവേ സ്റ്റേഷനിൽ തന്റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്സ്.
രാഹുൽ മാങ്കൂട്ടത്തില്
ഇതാണ് ഇന്ന് നടന്ന സമരത്തിന്റെ കൃത്യമായ ദൃശ്യം. ഇതിൽ എങ്ങനെയാണു ആരോഗ്യമന്ത്രിക്ക് പരുക്ക് പറ്റിയത് എന്ന് പോലീസും ആ പരുക്കിന്റെ ഗൗരവം ആരോഗ്യ വകുപ്പും അന്വേഷിക്കണം?ആരോഗ്യ മന്ത്രി ശ്രീമതി വീണക്ക് കൈയിലെ ഈ കുഞ്ഞു മുറിവിൽ ഇത്ര വേദനിച്ചു എങ്കിൽ, ആരോഗ്യ വകുപ്പിന്റെ പിഴവിനാൽ കൈ മുറിച്ചു മറ്റേണ്ടി വന്ന ഒൻപതര വയസ്സുകാരി വിനോദിനിക്ക് എത്ര വേദനിച്ചു കാണും?
ഷാഫി പറമ്പിൽ
കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കും.
ഇപ്പോ അങ്ങിനെ ഉണ്ടായിട്ടില്ല എന്ന് ആ ദൃശ്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല.
ഇല്ലാത്ത അക്രമത്തിന്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ട. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

