പനമരം ∙ ജില്ലയിൽ കാലിത്തൊഴുത്തുകളും പശു ഫാമുകളും കാലിയാകുന്നു. ക്ഷീരമേഖലയിൽ നിന്ന് മുടക്കുമുതൽ പോലും ലഭിക്കാതെ വരികയും കർഷകർ പശുവളർത്തൽ നിർത്തുകയും ചെയ്തതോടെയാണ് ഫാമുകളും മറ്റു കേന്ദ്രങ്ങളും പ്രവർത്തനം നിർത്തുന്നത്.
മുൻപ് 1,500 ലീറ്റർ പാൽ കർഷകരിൽ നിന്ന് ഒരു നേരം അളന്നിരുന്ന ചില സൊസൈറ്റികളിൽ ഇപ്പോൾ അളക്കുന്നത് 400 ലീറ്ററാണ്. ഉൽപാദന ചെലവിനനുസരിച്ച് വരുമാനം ലഭിക്കാത്തത് കാരണം പുതിയ സംരംഭങ്ങൾ മേഖലയിലേക്ക് കടന്നുവരുന്നില്ല എന്നതും ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു.
കന്നുകാലികളുടെ പരിപാലന ചെലവടക്കമുള്ളവയിലെ ക്രമാതീതമായ വർധന, കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല്, ചോളം എന്നിവയുടെ വില വർധന, വരുമാനക്കുറവ്, കാലാവസ്ഥാ വ്യതിയാനം, കന്നുകാലികൾക്കുണ്ടാകുന്ന രോഗങ്ങൾ എന്നിങ്ങനെ ക്ഷീരമേഖലെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ പലതാണ്.
ഇതോടെ പശുക്കളെ കിട്ടിയ വിലയ്ക്ക് വിറ്റ് ഒഴിവാക്കുകയാണ്.
ജില്ലയിൽ ഇതിനോടകം തന്നെ ഒട്ടേറെ പശു ഫാമുകൾ അടച്ചുപൂട്ടുകയും ചിലർ അതിൽ കോഴിക്കൃഷി ഉൾപ്പെടെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പശു ഫാമുകൾ ഉണ്ടായിരുന്ന പ്രദേശമായ പനമരം പഞ്ചായത്ത് പരിധിയിൽ മാത്രം ഇരുപത്തഞ്ചോളം കറവപ്പശുക്കളെ വളർത്തിയിരുന്ന ഫാം അടക്കം പ്രവർത്തം അവസാനിപ്പിച്ചു.
ഒരു ലീറ്റർ പാൽ ഉൽപാദിപ്പിക്കാനുള്ള ചെലവ് 60 രൂപയ്ക്ക് മുകളിലാണ്. എന്നാൽ സൊസൈറ്റിയിൽ പാൽ അളന്നുകഴിഞ്ഞ് ക്ഷീര കർഷകർക്കു ലഭിക്കുന്നത് ലീറ്ററിന് ശരാശരി 42 രൂപയോളമാണ്.
ഇതോടെ പ്രതിസന്ധിയിലായ ചെറുകിട ക്ഷീരകർഷകരാണ് മേഖലയിൽനിന്നു വലിയ തോതിൽ കൊഴിഞ്ഞു പോകുന്നത്.
പാൽ സംഭരണം കുറഞ്ഞതോടെ പല ക്ഷീരസംഘങ്ങളും പൂട്ടേണ്ട സ്ഥിതിയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

