കൊട്ടാരക്കര ∙മോഷണം പോയതോ നഷ്ടമായതോ ആയ 88 മൊബൈൽ ഫോണുകൾ പത്ത് ദിവസത്തിനുളളിൽ വീണ്ടെടുത്ത് ഉടമകൾക്ക് നൽകി കൊല്ലം റൂറൽ ജില്ലാ പൊലീസ്. ഫോണുകളിലെ ഐഎംഇഐ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ ഫോണുകൾ കണ്ടെത്തിയത്.
കണ്ടെത്തിയ മിക്ക ഫോണുകളും മൊബൈൽ റിപ്പയറിങ് കടകളിൽ സർവീസിങ്ങിന് എത്തിച്ചതോ ഇത്തരം കടകളിൽ നിന്നു സെക്കൻഡ് ഹാൻഡ് ആയി വിറ്റതോ ആണ്. നഷ്ടമായ മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് നൽകുന്നതിൽ സംസ്ഥാനത്ത് കൊല്ലം റൂറൽ ജില്ല നേരത്തേ ഒന്നാം സ്ഥാനം നേടിയിരുന്നു.
1223 ഫോണുകളാണ് ഇതുവരെ കണ്ടെത്തി നൽകിയത്.
കൊട്ടാരക്കര സ്റ്റേഷൻ പരിധിയിൽ മാത്രം 16 ഫോണുകളാണ് കണ്ടെടുത്തത്. ഇന്നലെ കൊട്ടാരക്കര സ്റ്റേഷനിൽ നടന്ന ഫോൺ കൈമാറ്റ ചടങ്ങ് കൊല്ലം റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ, സബ് ഇൻസ്പെക്ടർമാരായ എ.ആർ.അഭിലാഷ്, പങ്കജ് കൃഷ്ണ എന്നിവർ സംബന്ധിച്ചു. ഫോൺ വാങ്ങുമ്പോഴും നഷ്ടമാകുമ്പോഴും
∙പ്ലേസ്റ്റോർ, ആപ് സ്റ്റോറിൽ ലഭ്യമായ സഞ്ചാർ സാഥി ആപ് വഴിയും KYM എന്ന് ടൈപ്പ് ചെയ്ത് 14422 നമ്പറിലേക്ക് എസ്എംഎസ് അയച്ചും ഫോണിന്റെ IMEI ബ്ലാക്ക് ലിസ്റ്റ് ആണോ എന്ന് പരിശോധിക്കാം.
∙ഫോൺ നഷ്ടമായാൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ നേരിട്ടോ POL APP ആപ് വഴിയോ THUNA ഓൺ ലൈൻ പോർട്ടൽ വഴിയോ പരാതി നൽകണം.
∙സിം കാർഡുകളുടെ ഡ്യൂപ്ലിക്കറ്റ് എടുത്ത് ആക്ടീവ് ആക്കിയ ശേഷം സഞ്ചാർ സാഥി ആപ് വഴിയോ സിഇഐആർ വെബ്സൈറ്റ് (https://ceir.sancharsaathi.gov.in/)വഴിയോ ‘Block Stolen/Lost Mobile’ ടാബിൽ ക്ലിക് ചെയ്ത് IMEI നമ്പർ, ഫോണിൽ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ,പൊലീസിൽ പരാതി നൽകിയ ലഭിച്ച രസീത്, ഉടമയുടെ തിരിച്ചറിയൽ രേഖ നൽകി, തുടർന്ന് നേരത്തേ എടുത്ത ഡ്യൂപ്ലിക്കറ്റ് സിമ്മിലേക്ക് ഒടിപി കൂടി നൽകിയാൽ പരാതി റജിസ്റ്റർ ചെയ്യുന്നതും റിക്വസ്റ്റ് ഐഡി നമ്പർ ലഭിക്കുന്നതും ആണ്. പിന്നീട് ബ്ലോക്ക് ചെയ്യപ്പെട്ട
IMEI നമ്പർ ഉള്ള ഫോണിൽ ആരെങ്കിലും സിം ഇട്ട് ഉപയോഗിച്ചാൽ വിവരം എസ്എംഎസ് ആയി ഉടമയ്ക്കും പൊലീസിനും ലഭിക്കും.
∙ സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർIMEI നമ്പർ ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതല്ലെന്ന് ഉറപ്പാക്കണം. (*#06# ഡയൽ ചെയ്താൽ IMEI നമ്പർ ലഭിക്കും).
ജാഗ്രത വേണം സർവീസ് സെന്ററുകളിലും
∙ സർവീസിനെത്തുന്ന ഫോണുകൾ വാങ്ങി വയ്ക്കുന്നതിന് മുൻപ് IMEI ബ്ലാക്ക് ലിസ്റ്റിൽപ്പെട്ടതല്ലെന്ന് ഉറപ്പാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

