തിരുവനന്തപുരം∙ സംസ്ഥാനം പേരുമാറ്റുമ്പോൾ തരൂർ പറയുന്നു: കേരള എന്ന പേരു മാറ്റി കേരളം എന്ന് ആക്കുന്നതൊക്കെ നല്ലത്. പക്ഷേ ഇംഗ്ലിഷ് ഭാഷാപ്രേമികൾക്കായി ഒരു ചോദ്യമുണ്ട്.
പുതിയ ‘കേരളം’ എന്ന പേരിനൊപ്പം കേരളീയരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ‘കേരളൈറ്റ്’ (Keralite), കേരളൻ (Keralan) എന്നീ പദങ്ങൾക്ക് ഇനിയെന്തു സംഭവിക്കും? തിരുവനന്തപുരം എംപി ശശി തരൂരിന്റേതാണ് ചോദ്യം. ‘കേരളമൈറ്റ് (Keralamite) എന്നു കേൾക്കുമ്പോൾ ഒരു സൂക്ഷ്മജീവിയെപ്പോലെയും ‘കേരളമിയൻ’ (Keralamian) എന്നത് ഒരു അപൂർവ ധാതുവിനെപ്പോലെയും തോന്നാം.
ഈ തിരഞ്ഞെടുപ്പുകാലത്ത് ആവേശമുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് പുതിയ പദങ്ങൾ കണ്ടെത്താൻ ഒരു മത്സരം നടത്തുന്നത് നന്നായിരിക്കും! – തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

