കുറുപ്പന്തറ ∙ കുറുപ്പന്തറക്കടവ് കുളത്തിൽ മാലിന്യം നിറഞ്ഞതോടെ മീനുകൾ വീണ്ടും ചത്തുപൊങ്ങി. രൂക്ഷമായ ദുർഗന്ധം ഉയർന്നതിനാൽ ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
ഇത് മൂന്നാം തവണയാണ് മാലിന്യം മൂലം മീനുകൾ ചത്തുപൊങ്ങുന്നത്.
കരിമീൻ, കാരി, വരാൽ, പരൽ തുടങ്ങിയ മീനുകളാണ് ചത്തു പൊങ്ങിയത്. മാഞ്ഞൂർ ഗ്രാമവികസന സമിതി സെക്രട്ടറി വിൽസന്റ് ചിറയിൽ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ എത്തിയത്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് ചത്തു പൊങ്ങിയ മീനുകൾ ശേഖരിച്ച് കുഴിച്ചു മൂടി.
കോടികൾ ചെലവഴിച്ച് നവീകരിച്ച കുറുപ്പന്തറക്കടവും ഇരുവേലിത്തോടും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാണ്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ചെറുകിട
ജലസേചന വിഭാഗമാണ് 5 വർഷം മുൻപ് കടവ് വികസനവും അനുബന്ധ പദ്ധതികളും നടപ്പാക്കിയത്.
റോഡിൽ നിന്നുള്ള ഓട കുളത്തിലേക്കാണ് തുറന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിലെ മാലിന്യം കുളത്തിലേക്ക് ഒഴുകിയെത്തി. ഇതോടെയാണ് മീനുകൾ ചത്തു പൊങ്ങിയതെന്നാണ് കണ്ടെത്തൽ.
സമീപത്തെ കള്ളുഷാപ്പിലെയും ചില വീടുകളിലെയും മാലിന്യം ഓടയിലേക്ക് തള്ളുന്നതായി കണ്ടെത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

