ആലപ്പുഴ ∙ സംസ്ഥാന സർക്കാരിന്റെ തൊഴിൽ ശ്രേഷ്ഠ പുരസ്കാരം തയ്യൽ തൊഴിലാളിയായ കടക്കരപ്പള്ളി സ്വദേശി പി.എ.ബിനുവിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് മനക്കോടം സ്വദേശി ഒലിവിയ മൈക്കിളിന് പരസ്യചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി 80 മീറ്റർ തുണി കൊണ്ട് ബിനു ഗൗൺ തയാറാക്കിയത് വാർത്തയായിരുന്നു. പട്ടണക്കാട് പതിനാലാം വാർഡ് പുത്തൻ നികർത്തൽ പരേതനായ അശോകന്റെയും ശ്രീമതിയുടെയും മകനാണ് ബിനു.
ഭാര്യ: പി. പ്രിയാ മോൾ.
മക്കൾ: അശോക്കൃഷ്ണ, അവനീത് കൃഷ്ണ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

