കണ്ണൂർ ∙ കോർപറേഷൻ ഓഫിസിലെ സൈറൺ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നിർത്തലാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
വെള്ളിയാഴ്ച വൈകിട്ട് മുതൽ കണ്ണൂരിന്റെ ചരിത്രത്തിന്റെ ഭാഗമായ സൈറൺ നിലച്ചു. സൈറൺ വിഷയത്തിൽ അപ്പീലിന് പോകേണ്ടതില്ലെന്നാണ് കോർപറേഷൻ നിലപാട് എന്നാണ് വിവരം.
സൈറൺ വിവാദം കഴിഞ്ഞ കോർപറേഷൻ ഭരണ സമിതി യോഗത്തിൽ വലിയ വിവാദമായിരുന്നു.
സൈറൺ ശബ്ദം അനുവദനീയമായതിലും കൂടുതൽ ആണെന്നും അതിനാൽ നിർത്തലാക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നും അല്ലെങ്കിൽ കണ്ടുകെട്ടുമെന്നും കലക്ടർ ഉത്തരവിട്ടു. ഡിഐജിയുടെ ആവശ്യപ്രകാരമാണ് കലക്ടർ ഉത്തരവിട്ടതെന്നായിരുന്നു യോഗത്തിൽ വിമർശനം ഉയർന്നത്.
ആവശ്യമെങ്കിൽ ശബ്ദ തീവ്രതയിൽ മാറ്റം വരുത്താമെന്നായിരുന്നു യോഗത്തിൽ അഭിപ്രായം ഉയർന്നത്. എന്നാൽ കണ്ണൂർ കലക്ടർ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് അന്നത്തെ മേയർ മുസ്ലിഹ് മഠത്തിൽ ആരോപിച്ചിരുന്നു.
അതിരാവിലെ മുഴങ്ങുന്ന സൈറൺ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ റേഞ്ച് ഡിഐജി മുൻപു കോർപറേഷനു നൽകിയ പരാതി കൗൺസിൽ ഐകകണ്ഠ്യേന തള്ളിയിരുന്നു.
കോർപറേഷൻ ഓഫിസിനോടു ചേർന്നാണു ഡിഐജി, സിറ്റി പൊലീസ് കമ്മിഷണർ, കലക്ടർ എന്നിവരുടെ ക്യാംപ് ഓഫിസുകൾ. സൈറൺ മുഴക്കം പരിസരവാസികൾക്കു പ്രയാസമുണ്ടാക്കുന്നുവെന്നു പരാതി ലഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ കലക്ടർക്കു റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു കലക്ടർ സൈറൺ നിർത്താൻ ഉത്തരവിട്ടത്.
1965 മുതൽ സമയമറിയിക്കാൻ കണ്ണൂർ കോർപറേഷൻ തുടങ്ങിയതാണ് സൈറൺ. രാവിലെയും വൈകിട്ടും ആറു മണിക്ക്, ഉച്ചയ്ക്ക് ഒരു മണിക്ക് എന്നീ സമയങ്ങളിലാണ് സൈറൺ മുഴക്കിയിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

