കോഴിക്കോട് ∙ ഹാഷിഷുമായി പിടിയിലായ പ്രതിക്ക് 5 വർഷം തടവും 30000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് തലക്കുളത്തൂർ വെളുത്തേടത്ത് വീട്ടിൽ വിഷ്ണുവിനെ (31) ആണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്.
നടക്കാവ് പൊലീസ് സ്റ്റേഷനിൽ 2019 മാർച്ച് 28ന് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നടക്കാവ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും പട്രോളിങ് നടത്തുന്നതിനിടെ, മാവൂർ റോഡ് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തുവച്ച് പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് പിടികൂടിയത്.
675 ഗ്രാം ഹാഷിഷും 4,000 രൂപയുമാണ് പിടികൂടിയത്.
തുടർന്ന് നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പ്രേംജിത്, സബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പോത്ത്, എസ്സിപിഒമാരായ ഷാജു, ഹാദിൽ കുന്നുമ്മൽ, നവീൻ, ജോമോൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

