പത്തനാപുരം∙ വയനാട് ദുരിത ബാധിതർക്കായി 100 കട്ടിൽ നിർമിച്ച് 2 വർഷമായി കാത്തിരിക്കുന്ന അസീസിനെ തേടി രാഹുൽ ഗാന്ധിയുടെ വിളിയെത്തി. 26ന് വയനാട്ടിൽ കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനത്തിന് എത്തണമെന്നാണ് നിർദേശം.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്നുണ്ടെന്നും, നിങ്ങൾ എത്തണമെന്നും ടി.സിദ്ദീഖ് എംഎൽഎയാണ് കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുൽ അസീസിനെ വിവരം അറിയിക്കുന്നത്.
വയനാട് ദുരന്തം ഉണ്ടായതിനു പിന്നാലെ കോൺഗ്രസ് 100 വീട് നിർമിച്ചു നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ വീട്ടിൽ നൽകുന്നതിനു വേണ്ടിയാണ് 100 കട്ടിൽ നിർമിച്ചത്.
എന്നാൽ കോൺഗ്രസിന്റെ വീട് നിർമാണം വൈകിയതോടെ ഈ കട്ടിൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. മറ്റു സന്നദ്ധ സംഘടനകൾ നിർമിക്കുന്ന വീടുകൾക്കു കൈമാറുന്നതിനു ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ ടി.സിദ്ദിഖിന്റെ വിളിയെത്തിയത്.
രാഹുലിനോടും പ്രിയങ്കയോടുമൊപ്പം വേദി പങ്കിടാനും നേരിട്ട് സംസാരിക്കാനും അവസരമുണ്ടെന്നു സിദ്ധിഖ് പറഞ്ഞതിൽ വലിയ സന്തോഷത്തിലാണ് അബ്ദുൽ അസീസ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

