കോയമ്പത്തൂർ ∙ പാലക്കാട്- കോയമ്പത്തൂർ റോഡിൽ (സേലം – കൊച്ചി ഹൈവേ) മധുക്കര മരപ്പാലത്തിനു സമീപത്തുനിന്ന് പട്ടാമ്പി സ്വദേശിയെ തട്ടിക്കൊണ്ടുപോയി 41 ലക്ഷം രൂപയും ഇരുചക്ര വാഹനവും മൊബൈലും കവർന്ന കേസിൽ 3 പേരെ കെജി ചാവടി പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചെറുവത്തൂർ മുണ്ടക്കണ്ടം വീഥി കിഴക്കേവീട്ടിൽ നിതിൻ (33), നീലേശ്വരം ചാത്തമത്ത് മീത്തലെ വീട്ടിൽ ശ്രീകുമാർ (31), നീലേശ്വരം പള്ളിക്കര കനകര വീട്ടിൽ സുധീഷ് (39) എന്നിവരാണു പിടിയിലായത്.
മൂവരെയും സ്വദേശങ്ങളിൽ നിന്നാണു പിടികൂടിയത്. ഇരുപതിനായിരം രൂപയും കവർച്ചയ്ക്ക് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.
കോയമ്പത്തൂരിൽ സ്വർണം വിറ്റ പണവുമായി കഴിഞ്ഞ 19നു രാവിലെ 8.30ന് ഇരുചക്ര വാഹനത്തിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന പട്ടാമ്പി നടുവട്ടം ലുക്മാൻ മുഹമ്മദിനെയാണ് (56) കാർ കുറുകെയിട്ട് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്.
കൊഴിഞ്ഞാമ്പാറ മേനോൻ പാറയ്ക്കു സമീപം എത്തിച്ച് മർദിച്ച് ഇരുചക്രവാഹനവും 41 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായാണു പരാതി. ശേഷം ലുക്മാനെ അവിടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
കാറിലുണ്ടായിരുന്ന 6 പേർക്കു പുറമേ ഇരുചക്രവാഹനത്തിൽ 2 പേർ കൂടി അക്രമിസംഘത്തിൽ ഉണ്ടായിരുന്നു. കേസിൽ ഉൾപ്പെട്ട
മറ്റ് 5 പ്രതികളെയും പണവും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

