സുൽത്താൻ ബത്തേരി ∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റവന്യു അവാർഡിൽ മികച്ച വില്ലേജ് ഓഫിസിനുള്ള അവാർഡ് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവന മികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങൾ, ജനസൗഹൃദ സമീപനം അടിസ്ഥാനമാക്കിയാണ് അംഗീകാരം നേടിയത്. 2025ൽ റവന്യു റിക്കവറി, അടിസ്ഥാന ഭൂനികുതി, കെട്ടിട-ആഡംബര നികുതികളിൽ മികച്ച വരുമാന ശേഖരണമാണ് വില്ലേജ് നടത്തിയത്. പട്ടയ മിഷനിലൂടെ വില്ലേജ് പരിധിയിലെ 25ലധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു.
ജില്ലയിൽ സംഘടിപ്പിച്ച തരംമാറ്റൽ അദാലത്തിൽ നൂറിലേറെ അപേക്ഷകളാണ് തീർപ്പാക്കിയത്.
ഓഫിസിൽ ലഭ്യമാവുന്ന സർട്ടിഫിക്കറ്റ് അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി. സിഎംഡിആർഎഫ്, വിവിധ പെൻഷൻ പദ്ധതികളുമായി ബന്ധപ്പെട്ട
അപേക്ഷകൾ നിശ്ചിത സമയപരിധിക്കകം പരിശോധിച്ച് കൃത്യത ഉറപ്പാക്കി ഓഫിസ് റജിസ്റ്റർ, രേഖകൾ കൃത്യതയോടെ സൂക്ഷിച്ചു.
മികച്ച വില്ലേജ് ഓഫിസർ വിഭാഗത്തിൽ സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ വില്ലേജ് ഓഫിസർ ഇ.കദീജ, പുറക്കാടി വില്ലേജ് ഓഫിസർ പി.ജി.സ്മിത, സുൽത്താൻ ബത്തേരി വില്ലേജ് ഓഫിസർ ടി.ജി.പ്രദോഷ് എന്നിവർ പുരസ്കാരത്തിന് അർഹരായി. ജീവനക്കാരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് അർഹമാക്കിയതെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

