കോട്ടയം∙ ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാംപയിനിന്റെ ഏറ്റുമാനൂർ നിയോജകമണ്ഡല തലം പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നീണ്ടൂർ സെന്റ് മൈക്കിൾസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, ജിം അലക്സ്, പഞ്ചായത്തംഗം തോമസ് കോട്ടൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐ ടി അജിത, ഡിപിഎം ഡോ.
ശരണ്യ ഉണ്ണികൃഷ്ണൻ, ഡോ. എൻ ലക്ഷ്മി, കൺവീനർ ഡോ.
നിഖില സജീവൻ എന്നിവർ സംസാരിച്ചു.
കേരള സർക്കാർ ആയുഷ് വകുപ്പ് , ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹെൽത്തി ഫുഡ് എക്സ്പോ,തെറാപ്യൂട്ടിക് യോഗ,ജീവിതശൈലി രോഗനിർണയ ക്യാംപ് ,ബോൺ മിനറൽ ഡെൻസിറ്റി ചെക്കപ്പ് എന്നിവ സംഘടിപ്പിച്ചു.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഗവ.എൽ. പി സ്കൂൾ തൊണ്ണംകുഴി ഹെൽത്തി കേരള ക്വിസ് മത്സരത്തിൽ വിജയികളായി.
കുട്ടികൾക്ക് സമ്മാനദാനം ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹിച്ചു.
ഹെൽത്തി കേരള വൈബ് ഫോർ വെൽനസ് ക്യാംപയിനിന്റെ കോട്ടയം നിയോജകമണ്ഡല തലം പരിപാടി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയം ഡി.
ഡി. ഇ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.
ജോഷി ഫിലിപ്പ് അധ്യക്ഷനായി. ചടങ്ങിൽ കോട്ടയം മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ എം പി സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.
ഐ ടി അജിത, ഡിപിഎം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഡോ.
മുഹ്സീനകൺവീനർ ഡോ. മുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കേരള സർക്കാർ ആയുഷ് വകുപ്പ് , ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹെൽത്തി ഫുഡ് എക്സ്പോ, തെറാപ്യൂട്ടിക് യോഗ,ജീവിതശൈലി രോഗനിർണയ ക്യാമ്പ്,ബോൺ മിനറൽ ഡെൻസിറ്റി ചെക്കപ്പ് എന്നിവ സംഘടിപ്പിച്ചു.
കോട്ടയം നിയോജക മണ്ഡലത്തിൽ ഗവ.യു . പി സ്കൂൾ കുമാരനെല്ലൂർ ഹെൽത്തി കേരള ക്വിസ് മത്സരത്തിൽ വിജയികളായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

