തിരുവനന്തപുരം∙ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ സമയത്ത് വയറിൽ മോസ്കിറ്റോ ഫോർസപ്സ് കുടുങ്ങിയ സംഭവത്തിൽ വകുപ്പുതല സമഗ്ര അന്വേഷണം നടത്താതെ നഴ്സിങ് ഓഫിസർ ഉൾപ്പെടെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി അംഗീകാരാക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി.
കോവിഡ് കാലത്ത് എല്ലാ ഓപറേഷനുകളും നിർത്തി വച്ച സാഹചര്യത്തിൽ അടിയന്തര പ്രാധാന്യത്തോടെ നടത്തിയ സർജറി ആയിരുന്നു ഇത് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ആരോപണ വിധേയയായ ഡോക്ടർ പറയുന്നത് ഇത് അവർ ചെയ്ത സർജറി ആയിരിക്കാൻ ഇടയില്ല എന്നുള്ളതാണ്.
ഇത്തരം സംഭവങ്ങൾ നടക്കാൻ പാടുള്ളതല്ല.
ഊഹാപോഹങ്ങൾ വച്ച് ജീവനക്കാർക്കും ഡോക്ടർക്കും എതിരെ നടപടിയെടുക്കാനാവില്ല. ബാഹ്യ സമ്മർദ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചു കഴിഞ്ഞാൽ ഇത് ആരോഗ്യ സംവിധാനത്തെ ആകപ്പാടെ തകർക്കുകയും പരിമിതമായ സാഹചര്യങ്ങൾങ്ങൾക്കിടയിൽ നിന്നും പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ഇല്ലാതാക്കുകയും ചെയ്യും.
വിദഗ്ധസമിതി വകുപ്പ് തലത്തിൽ അന്വേഷണം നടത്തി മാത്രമേ കുറ്റാരോപിതർക്കെതിരെ നടപടി എടുക്കാൻ പാടുള്ളുവെന്നും നഴ്സസ് യൂണിയൻ വിശദീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

