ചങ്ങനാശ്ശേരി∙ മാനവിക വിഷയങ്ങളോട് വിദ്യാർഥികൾക്ക് താൽപര്യം കുറയുന്നതും വിപണിയിലെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിദ്യാർഥികൾ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും വിദ്യാഭ്യാസ രംഗത്ത് ആശാസ്യമല്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. കേരളത്തിലെ മികച്ച കോളജ് അധ്യാപകന് എസ്ബി കോളജ് പൂർവ വിദ്യാർഥി സംഘടന കുവൈത്ത് ചാപ്റ്റർ ഏർപ്പെടുത്തിയ ബർക്കുമൻസ് അവാർഡ്, പാലാ സെന്റ് തോമസ് കോളജ് ഫിസിക്സ് വിഭാഗം മേധാവിയും ഡീനുമായ ഡോ.
ജിൻസൺ പി ജോസഫിന് നൽകിയ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്.
തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. എൻ.
വി. ചലപതി റാവു മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ റവ പ്രഫ. ഡോ.
റ്റെഡി സി. കാഞ്ഞൂപ്പറമ്പിൽ, ബർക്ക് മൻസ് അവാർഡ് കമ്മിറ്റി സെക്രട്ടറി ഡോ.
മാർട്ടിൻ ജെ. ബാബു, അവാർഡ് ജേതാവ് ഡോ.
ജിൻസൻ പി . ജോസഫ്, എസ്ബി കോളേജ് പൂർവവിദ്യാർഥി സംഘടന കുവൈത്ത് ചാപ്റ്റർ പ്രതിനിധി സ്കറിയ ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

