കൊടുമൺ∙ കൊടുമണ്ണിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ഏജൻസിയായ സാജ് ഇൻഡാനിൽ നിന്നു കഴിഞ്ഞ രണ്ട് ആഴ്ചയായി ഭാഗീകമായി മാത്രമേ പാചക വാതക സിലിണ്ടറുകൾ ലഭിക്കുന്നുള്ളൂ എന്ന് ആരോപണം. കൊടുമണ്ണിലുള്ള ഏജൻസി ഓഫിസിനു മുൻപിൽ വെയിലത്ത് വരി നിന്നാലും കുറച്ച് പേർക്ക് മാത്രമേ ഗ്യാസ് സിലിണ്ടർ ലഭിക്കുന്നുള്ളു എന്ന് ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ പറഞ്ഞു.
‘പ്ലാന്റിൽ സമരം ആണെന്ന് പറഞ്ഞാണ് സിലിണ്ടറുകൾ നൽകാത്തത്.
സമീപത്തുള്ള മറ്റ് ഏജൻസികളിൽ ബുക്ക് ചെയ്താൽ യഥേഷ്ടം പോലെ സിലിണ്ടറുകൾ ലഭ്യമാകുന്നുണ്ട്. അടിയന്തരമായും ഈ വിഷയം പരിഹരിക്കുവാൻ വേണ്ട
നടപടി സ്വീകരിക്കണം’, ഐഎൻറ്റിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

