കാസർകോട് ∙ കുമ്പള മാവിനക്കട്ട സ്വദേശിയായ യുവാവിനെ മംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
വാഴവളപ്പിലെ ഉദയൻ –പുഷ്പ ദമ്പതികളുടെ മകൻ റോഷൻ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
കദ്രി, ശിവസാഗിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൈ ഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്നാണ് വിവരം.
മുറിയിൽ ചോരപ്പാടുകളുണ്ടായിരുന്നു. കൂൾബാറിലെ ജീവനക്കാരനായിരുന്നു റോഷൻ.
ഒരാഴ്ച മുമ്പാണ് നാട്ടിലെത്തി തിരിച്ചു പോയത്. കദ്രി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

