മൂന്നാർ ∙ കെഎസ്ആർടിസി മൂന്നാർ ഡിപ്പോയിൽ നിന്നു രണ്ട് പുതിയ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. മൂന്നാറിൽ നിന്നും പുലർച്ചെ മൂന്നിന് തിരുവനന്തപുരം, രാവിലെ 8.20 ന് കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പുതിയ സൂപ്പർഫാസ്റ്റ് (സ്വിഫ്റ്റ്) സർവീസുകൾ ആരംഭിച്ചത്.
പുലർച്ചെ 3ന് പുറപ്പെടുന്ന ബസ് കോട്ടയം വഴി രാവിലെ 10.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് ഉച്ചകഴിഞ്ഞ് 3 ന് തിരിക്കുന്ന ബസ് രാത്രി 10.30 ന് മൂന്നാറിലെത്തും.
രാവിലെ 8.20 ന് പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞ് 3.30ന് കോഴിക്കോട് എത്തും.
രാത്രി 9.30ന് മടങ്ങുന്ന ബസ് പുലർച്ചെ 4.30 ന് മൂന്നാറിലെത്തും. രണ്ടു ബസുകളും ആനച്ചാൽ വഴിയാണ് സർവീസ് നടത്തുന്നത്.
ഇന്നലെ ഡിപ്പോയിൽ നടന്ന ചടങ്ങിൽ എ.രാജാ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസുകൾ ഇന്നു മുതൽ ഓടിത്തുടങ്ങും.
ശനിയാഴ്ച മുതൽ മൂന്നാറിൽ നിന്നു തിരുവനന്തപുരത്തിന് (പാപ്പനംകോട്) പുതിയ എസി ലോ ഫ്ലോർ ബസും സർവീസ് ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മൂന്നാറിൽ നിന്നാരംഭിക്കുന്ന ലോ ഫ്ലോർ ബസ് കോട്ടയം വഴി രാത്രി 9.25 ന് തിരുവനന്തപുരത്ത് എത്തും.
അവിടെ നിന്ന് 12.10ന് പുറപ്പെട്ട് രാവിലെ 7.30ന് മൂന്നാറിലെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

