പുനലൂർ ∙ മലയോര ഹൈവേയും ദേശീയപാതയും സംഗമിക്കുന്ന കെഎസ്ആർടിസി മൈതാനിയിൽ 20 ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച റൗണ്ട് എബൗട്ട് നിർമാണം 14 ദിവസമായിട്ടും തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു. ഈ മാസം 5ന് ഇവിടെ കുഴൽക്കിണർ നിർമിച്ചതു മാത്രമാണു നടന്ന ഏക നിർമാണ പ്രവർത്തനം.
റൗണ്ട് എബൗട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി പി.എസ്.സുപാൽ എംഎൽഎ രണ്ടാഴ്ച മുൻപ് അറിയിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കെഎസ്ആർടിസി മൈതാനിയിൽ റൗണ്ട് എബൗട്ട് നിർമാണം തുടങ്ങിയത്.
പരസ്യങ്ങൾ നൽകുന്ന തരത്തിലുള്ള സംവിധാനം കൂടി ഉൾപ്പെടുത്തി സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെ നിർമാണം നടത്താനായിരുന്നു പരിപാടി. പുനലൂർ തൂക്കുപാലം, കഴുതുരുട്ടി 13 കണ്ണറ പാലം, തെന്മല ഡാം, ശബരിമലയുടെ കവാടം, പാലരുവി വെള്ളച്ചാട്ടം, കല്ലടയാർ എന്നിവയുടെ ദൃശ്യങ്ങളും ഈ റൗണ്ട് എബൗട്ടിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
ഇവിടെ ട്രാഫിക് ഐലൻഡ് ഇല്ലാത്തതിനാൽ അശാസ്ത്രീയമായി ബാരലുകൾ വച്ചു ഗതാഗതം നിയന്ത്രിച്ചിരിക്കുയാണ് ഇപ്പോൾ.
മലയോര ഹൈവേയിൽ നിന്നു ദേശീയപാതയിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് അതുകാരണം ആകെ ആശയക്കുഴപ്പമാണ്. ഇത് അപകട
ഭീഷണിയും ഉയർത്തുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

