അനിൽ അംബാനിക്കുമേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 40,000 കോടി രൂപയുടെ പണംതിരിമറിക്കേസ് അന്വേഷണം കടുപ്പിക്കുന്നതിനിടെ, ഇ.ഡിക്ക് മുൻപിലെത്താനുള്ള സമൻസ് രണ്ടാംവട്ടവും അവഗണിച്ച് ഭാര്യ ടീന അംബാനി. ഇ.ഡിയുടെ ന്യൂഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇന്നലെയായിരുന്നു ടീന അംബാനി എത്തേണ്ടിയിരുന്നത്.
ഫെബ്രുവരി 9ന് എത്തണമെന്ന നിർദേശവും ലംഘിച്ചിരുന്നു.
അനിൽ അംബാനി നയിച്ച റിലയൻസ് പവർ, റിലയൻസ് കമ്യൂണിക്കേഷൻസ് എന്നിവയുമായി ബന്ധപ്പെട്ട പണംതിരിമറികളാണ് ഇ.ഡി അന്വേഷിക്കുന്നത്.
അനധികൃതമായി ബാങ്ക് വായ്പകൾ തരപ്പെടുത്തിയശേഷം ഗ്രൂപ്പ് കമ്പനികൾ വഴി തിരിമറി നടത്തിയെന്ന ആരോപണമാണ് അനിൽ അംബാനിക്കുമേലുള്ളത്.
ഇതിന്റെ ഭാഗമായി യുഎഇ, യുഎസ്, യുകെ, സിംഗപ്പുർ എന്നിവിടങ്ങളിൽനിന്ന് പണമിടപാട് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കവും ഇ.ഡി നടത്തുന്നുണ്ടെന്നാണ് വിവരം. ഇതോടനുബന്ധിച്ച് അനിൽ അംബാനിയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.
വിദേശത്തെ ആസ്തികൾ, വിദേശ പണമിടപാടുകൾ എന്നിവയെ കുറിച്ചാണ് പ്രധാനമായും ചോദ്യങ്ങളുണ്ടായത്. കഴിഞ്ഞവർഷം രാജ്യത്ത് അനിൽ അംബാനിയുടെ 46 ഓഫിസുകളിലായി നടത്തിയ പരിശോധനയിലൂടെ 12,000 കോടിയുടെ ആസ്തികൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Tina Ambaniൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

