കൊച്ചി∙ സർവ്വകലാശാല ലൈബ്രറി നടത്തിയ അഖിലകേരള ക്വിസ് മത്സരം രണ്ടാം പതിപ്പിൽ, കേരള സർവകലാശാലയിലെ ശ്രീഹരി എം, അനുജിത് കെ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ലീഗൽ സ്റ്റഡീസ് വകുപ്പിലെ അഭിനവ് ജെ കുമാർ, അമിത് ജോയ് എന്നിവർ രണ്ടാം സ്ഥാനവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അപ്ലൈഡ് എക്കണോമിക്സ് വകുപ്പിലെ എസ് ഭാനുലാൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനദാനം രജിസ്ട്രാർ ഡോ.
അരുൺ എ യു നിർവഹിച്ചു. രാവിലെ യൂണിവേഴ്സിറ്റി ലൈബ്രേറിയൻ ഡോ.
സി വീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി വകുപ്പ് മേധാവി ഡോ.ശൈലജ ജി എസ് ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ ബിച്ചൂ സി എബ്രഹാം, അസിസ്റ്റന്റ് ലൈബ്രേറിയൻ രതീഷ് കെ, ദിലീപ് രാജൻ എന്നിവർ സംസാരിച്ചു.
കേരളത്തിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും നിന്നായി 150-ലധികം ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

