ചങ്ങനാശേരി ∙ രാത്രി അമിത ശബ്ദമുണ്ടാക്കി പായുന്ന കാറുകളും ബൈക്കുകളും ആളുകളെ പേടിപ്പിക്കുന്നു. ര ൂപമാറ്റം വരുത്തിയ സൈലൻസർ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ് നഗരത്തിലൂടെ രാത്രി പായുന്നത്.
ബൈപാസ് റോഡിലും എംസി റോഡിലുമാണ് കൂടുതൽ ശല്യം. ഗ്രാമപ്രദേശങ്ങളിലും ശല്യമുണ്ട്.
ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ അമിത ശബ്ദം മുഴക്കി പോകുന്നതാണ് ഇവരുടെ വിനോദം.
ഇടവഴികളിലൂടെ പായുന്ന ബൈക്കുകാർ നാട്ടുകാരുടെയും ഉറക്കംകെടുത്തുകയാണ്. മോട്ടർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന രാത്രി ഇല്ലാത്തത് മുതലാക്കിയാണ് ഇവരുടെ കറക്കം.
രൂപമാറ്റം വരുത്തി കാറുകളും ബൈക്കുകളും
കാതടിപ്പിക്കുന്ന ശബ്ദത്തിനു പുറമേ കണ്ണടിച്ചു പോകുന്ന വെളിച്ചവും പരത്തിയാണ് കാറുകളും ബൈക്കുകളും പായുന്നത്.
സൈലൻസറിലൂടെ തീ പായിക്കുന്നതും വിനോദം. ഇതിന്റെ വിഡിയോ മൊബൈലിൽ ചിത്രീകരിച്ച് വൈറലാക്കാൻ മുൻപിലും പിന്നിലുമായി മറ്റു സംഘങ്ങളും പായും.
ഇതും വലിയ അപകടത്തിനു കാരണമാകുന്നു. പകൽ ഇവ റോഡിലേക്കിറക്കില്ല.
ഓട്ടമോട്ടീവ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനത്തിന്റെ ഒരു പാർട്സിലും മാറ്റം വരുത്തരുതെന്നാണു നിയമം.
പൊലീസിന് പിടിക്കാൻ പറ്റുന്നില്ല
അമിതവേഗത്തിൽ പായുന്ന സൂപ്പർ ബൈക്കുകളുടെയും കാറിന്റെയും പിന്നാലെ പോകാനുള്ള കുതിപ്പ് പൊലീസിന്റെ ജീപ്പിനു കിട്ടുന്നില്ല. യുവാക്കളുടെ പിന്നാലെ പോയി അപകടം വരുത്തി വയ്ക്കേണ്ടന്നും പൊലീസും മോട്ടർ വാഹനവകുപ്പും കരുതുന്നു.
ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മടക്കി വച്ചാണ് കുട്ടി സംഘങ്ങൾ രാത്രി ഇറങ്ങുന്നത്. ചില വാഹനങ്ങളിൽ നമ്പർ പ്ലേറ്റുമില്ല.
പൊലീസും മോട്ടർ വാഹന വകുപ്പും തുടർച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കി റോഡ് സുരക്ഷിതമാക്കണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

