കണ്ണൂർ ∙ സൂപ്പർ സ്റ്റാറിന്റെ മേക്കോവറില്ലാതെ ചെന്നൈ വിമാനത്തിൽനിന്നു സഹയാത്രികർക്കൊപ്പം നടൻ രജനീകാന്ത് വന്നിറങ്ങിയപ്പോൾ കണ്ണൂർ വിമാനത്താവള അധികൃതർ ഒന്നമ്പരന്നു. പലർക്കും ആദ്യം വിശ്വസിക്കാനായില്ല.
അമ്പരപ്പു മാറ്റിവച്ച് കിയാൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ വി.കെ.അശ്വനി കുമാറിന്റെ നേതൃത്വത്തിൽ സൂപ്പർ സ്റ്റാറിനെ സ്വീകരിച്ചു. 2 ദിവസത്തെ ക്ഷേത്രദർശനത്തിനാണു രജനീകാന്ത് കണ്ണൂരിലെത്തിയത്.
ആദ്യമായാണു കണ്ണൂരിൽ വരുന്നതെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. രജനീകാന്ത് വരുന്നത് അറിയാമായിരുന്നെങ്കിലും എന്നാണെന്ന വിവരം ലഭിച്ചിരുന്നില്ലെന്നു വി.കെ.അശ്വനി കുമാർ പറഞ്ഞു.
സ്വീകരണത്തിനുശേഷം താമസസ്ഥലത്തേക്കു പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്കു മടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

