പത്തിരിപ്പാല ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ പേരൂർ പള്ളംതുരുത്ത്, പേരപ്പാടം പാടശേഖര സമിതികളിൽ രണ്ടാം വിള നെൽക്കൃഷി ഉണങ്ങാൻ തുടങ്ങി. മലമ്പുഴ കനാൽവെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശമാണിത്.
പള്ളംതുരുത്തിലെ റെയിൽവേ ലൈനിനു സമീപത്തെ കൃഷിയിടമായതിനാൽ പള്ളംതുരുത്ത് പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം ഈ പ്രദേശത്തു ലഭ്യമല്ല. പള്ളംതുരുത്തിൽ 20 ഏക്കറും പേരപ്പാടത്ത് 10 ഏക്കറുമാണ് ഉണക്കം നേരിടുന്നത്.
മലമ്പുഴ പ്രധാന കനാലിലെ വെള്ളം 4 കിലോമീറ്റർ സഞ്ചരിച്ചാണ് ഈ പ്രദേശത്ത് എത്തുന്നത്.
ആവശ്യത്തിനു സബ് കനാൽ ഇല്ലാത്തതിനാൽ കൃഷിയിടത്തിലൂടെ ഒഴുകി വേണം എത്താൻ. മലമ്പുഴ കനാൽ വെള്ളം 7 ദിവസം പാലപ്പുറം ഭാഗത്തേക്കും 7 ദിവസം മങ്കരയിലേക്കും നിയന്ത്രിച്ചതിനാൽ കർഷകർ ദുരിതത്തിലായി.
പാലപ്പുറം, ലക്കിടി പ്രദേശങ്ങളിൽ മലമ്പുഴ കനാൽ വെള്ളം ആവശ്യമില്ലെന്നും ഇവിടെ പല സ്ഥലത്തും കൊയ്ത്തു കഴിഞ്ഞെന്നും കരഷകർ പറയുന്നു. രണ്ടാംവിളയില്‍ ഉമ വിത്താണ് ഈ പ്രദേശത്തെ കര്‍ഷകര്‍ ഉപയോഗിച്ചിരുന്നത്.
വിളയില്‍ പുഴുശല്യം വ്യാപിച്ചതോടെ വളര്‍ച്ചയെ ബാധിച്ചെന്നും അതിനാല്‍ കതിര് വന്ന സമയത്തു വെള്ളം വറ്റിയതോടെ വിളനാശം സംഭവിക്കുമെന്ന ഭീതിയിലാണു കര്‍ഷകര്‍.
സൂയസ് കനാലിന്റെ വലുപ്പം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഉണക്കു ഭീഷണി ശാശ്വതമായി പരിഹരിക്കാന്‍ കഴിയൂ. രണ്ടര ഏക്കര്‍ കൃഷിയിറക്കാന്‍ 1.30 ലക്ഷം രൂപ ചെലവഴിച്ചതായി കര്‍ഷകനായ ടി.കെ.സുന്ദരന്‍ പറഞ്ഞു.
പേരൂര്‍ പ്രദേശത്തേക്കു വെള്ളം എത്തിക്കാന്‍ കനാല്വകുപ്പ് നടപടി സ്വീകരിക്കണമെന്നു കര്‍ഷകരായ മൊയ്തീന്‍കുട്ടി, ശിവശങ്കരന്, ഉണ്ണിക്കൃഷ്ണന്, ഷാജി പൂക്കാടം, ടി.കെ.സുന്ദരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

