പീരുമേട് ∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജും അഴുത ബ്ലോക്ക് പഞ്ചായത്തും വിജ്ഞാന കേരളം ഇടുക്കി മിഷനും കുടുംബശ്രീ മിഷനും കെ-ഡിസ്കുമായി സഹകരിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ നടത്തിയ മെഗാ ജോബ് ഫെയർ പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.വിജയൻ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി.
തോമസ് അധ്യക്ഷത വഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ആമുഖ പ്രഭാഷണവും വിജ്ഞാന കേരളം ഇടുക്കി പ്രോഗ്രാം മാനേജർ ലിന്റു മരിയ മാത്യു മുഖ്യപ്രഭാഷണവും നടത്തി.
മെഗാ ജോബ് ഫെയറിൽ വിവിധ മേഖലകളിൽ നിന്നായി 52 കമ്പനികൾ പങ്കെടുത്തു. ഇടുക്കി, കോട്ടയം, പത്തനംതിട്ട
ജില്ലകളിൽ നിന്നായി 982 ഉദ്യോഗാർഥികൾ പങ്കെടുത്തു. വിവിധ കമ്പനികളിലായി 300ലേറെ ഉദ്യോഗാർഥികൾക്ക് ഓഫർ ലെറ്റർ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

