അമേരിക്കയിലെ ഒട്ടുമിക്ക ബഹുരാഷ്ട്ര കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരാണെന്ന് നമുക്കറിയാം. ഗൂഗിളിന്റെ സുന്ദർ പിച്ചൈയും മൈക്രോസോഫ്റ്റിന്റെ സദ്യ നാദെല്ലയുമെല്ലാം അവരിൽ പ്രമുഖർ.
എന്നാൽ, ഇവരെക്കാളൊക്കെ ശമ്പളം പറ്റുന്ന ഒരു ഇന്ത്യക്കാരി സിഇഒയുണ്ട്. .
യുഎസിലെ സ്വയാർജിത ശതകോടീശ്വരിമാരിൽ മുന്നിലാണ് ജയശ്രീ. നമ്മളിൽ പലരും അധികം കേട്ടിട്ടില്ലാത്ത കമ്പനിയെയാണ് ജയശ്രീ നയിക്കുന്നത്; അരിസ്റ്റ നെറ്റ്വർക്സ് എന്ന ടെക്നോളജി കമ്പനി.
കഴിഞ്ഞദിവസം നിക്ഷേപകരുമായി നടത്തിയ സംഭാഷണത്തിൽ (ഏർണിങ്സ് കോൾ) ജയശ്രീ നടത്തിയ ഒരു പരാമർശം ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ടെക്/എഐ ഭീമനുമായ എൻവിഡിയയുടെ ഓഹരികളിൽ വൻ ഇടിവിന് വഴിവച്ചു.
എൻവിഡിയയുടെ എതിരാളിക്കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് അഥവാ എഎംഡിയുടെ ഓഹരികളാകട്ടെ ജയശ്രീയുടെ വാക്കിനുപിന്നാലെ നേട്ടവും കൊയ്തു.
∙50,170 കോടിയുടെ ആസ്തി
ഹുറൂൺ പട്ടികപ്രകാരം ഇന്ത്യൻ വംശജ സിഇഒമാരിലെ ഏറ്റവും സമ്പന്നയാണ് ജയശ്രീ ഉള്ളാൽ. കഴിഞ്ഞവർഷത്തെ ഹുറൂൺ ശതകോടീശ്വര പട്ടികപ്രകാരം 50,170 കോടി രൂപയുടെ ആസ്തിയുണ്ട് ജയശ്രീക്ക്.
2024ലെ 32,100 കോടിയിൽ നിന്ന് ഒറ്റവർഷംകൊണ്ട് 18,000ൽപരം കോടിയുടെ വളർച്ച. വെറും പൂജ്യത്തിൽ നിന്ന് കമ്പനിയെ ശതകോടികളുടെ വരുമാന്തതിലേക്ക് നയിച്ച നായികയെന്നാണ് അരിസ്റ്റയുടെ വെബ്സൈറ്റിൽപോലും ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ലണ്ടനിലെ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ജയശ്രീ സ്കൂൾ വിദ്യാഭ്യാസം നേടിയത് ഡൽഹിയിൽ.
തുടർന്ന് യുഎസിൽ സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. സാന്റാ ക്ലാര യൂണിവേഴ്സിറ്റിയിൽ നിന്ന് എൻജിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം.
∙ വിജയത്തിന്റെ ചുവടുകൾ
ഫെയര്‍ചൈല്‍ഡ് സെമികണ്ടക്റ്റര്‍ എന്ന കമ്പനിയില്‍ സ്ട്രാറ്റജിക് ഡവലപ്മെന്റ് എന്‍ജിനീയറായാണ് ജയശ്രീ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട്, എഎംഡിയില്‍ ചേര്‍ന്നു. ഐബിഎം, ഹിറ്റാച്ചി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കുവേണ്ടി അതിവേഗ മെമ്മറി ചിപ്പുകള്‍ ഡിസൈന്‍ ചെയ്യാന്‍ ജയശ്രീക്ക് സാധിച്ചു.
1992ല്‍ ക്രെസന്‍ഡോ കമ്യൂണിക്കേഷന്‍സ് എന്ന നെറ്റ്വര്‍ക്കിങ് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് ജയശ്രീയുടെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. അവിടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റായിരുന്നു ജയശ്രീ.
1993 സെപ്റ്റംബറില്‍ ബഹുരാഷ്ട്ര ഐടി ഭീമനായ സിസ്കോ, ക്രസന്‍ഡോ കമ്യൂണിക്കേഷന്‍സിനെ ഏറ്റെടുത്തു.
സിസ്കോയുടെ സ്വിച്ചിങ് ബിസിനസിന്റെ വളര്‍ച്ചയില്‍ ജയശ്രീ നിര്‍ണായക പങ്കുവഹിച്ചു. ഏഴ് വര്‍ഷത്തിനുള്ളില്‍ 500 കോടി ഡോളറിലേക്കെത്തി ബിസിനസ്.
സിസ്കോ നടത്തിയ 20 ഏറ്റെടുക്കലുകള്‍ക്കും ലയനത്തിനും നേതൃത്വം നല്കിയതും ജയശ്രീ ഉള്ളാല്‍. സിസ്കോയുടെ ഡേറ്റ സെന്റര്‍, സ്വിച്ചിങ്, സെക്യൂരിറ്റി ടെക്നോളജി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി 2005ല്‍ ജയശ്രീ.
അരിസ്റ്റയുടെ തലവര മാറ്റിക്കുറിച്ച് 2008 ഒക്റ്റോബറിലാണ് അരിസ്റ്റ നെറ്റ്വര്‍ക്സിന്റെ പ്രസിഡന്റും സിഇഒയുമായി ജയശ്രീ ചുമതലയേറ്റത്.
∙എൻവിഡിയ ഓഹരി ഇടിഞ്ഞ കഥ
ഇനി എൻവിഡിയയുടെ ഓഹരി ഇടിയാനുള്ള സാഹചര്യത്തിലേക്കു വരാം. നിലവിൽ അരിസ്റ്റയുടെ പുറംകരാർ ജോലികളിൽ 99 ശതമാനവും നിർവഹിക്കുന്നത് എൻവിഡിയയാണ്.
ഇനിമുതൽ എഎംഡിക്ക് 20-25% നൽകുമെന്ന് ജയശ്രീ നിക്ഷേപകരോട് പറഞ്ഞതിനു പിന്നാലെയാണ് എൻവിഡിയ ഓഹരി 3% ഇടിഞ്ഞതും എഎംഡി ഓഹരി 1% ഉയർന്നതും. 4.5 ലക്ഷം കോടി ഡോളറുമായി ലോകത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയാണ് എൻവിഡിയ.
എഎംഡിയുടെ വിപണിമൂല്യം 335 ബില്യൻ മാത്രമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

