കണ്ണൂർ ജില്ലയിലെ ആലക്കോട് തേർത്തല്ലിയിൽ വളർത്തുമൃഗത്തിന് നേരെ ആക്രമണം. തേർത്തല്ലി മണലിൽ ദേവസ്യയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.
സംഭവം നടന്നത് ചൊവ്വാഴ്ച രാത്രിയിലാണ്. വീടിനോട് ചേർന്നുള്ള പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ ബുധനാഴ്ച രാവിലെയാണ് കഴുത്തിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നിൽ നായാട്ടു സംഘമാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കാട്ടുപന്നികളെ വേട്ടയാടുന്നതിനായി സംഘങ്ങൾ എത്താറുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വിവരം അറിഞ്ഞയുടൻ പൊലീസും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

