ബദിയടുക്ക ∙ ബോളുക്കട്ട മൈതാനം നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി.
പഞ്ചായത്ത് ഫണ്ടിൽ നിന്നു 10 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഇപ്പോൾ തുടങ്ങിയത്. 10 ലക്ഷം രൂപയ്ക്ക് 34 മീറ്ററോളം ഗാലറിയുടെ പ്രവൃത്തിയാണ് നടക്കുക.
ബദിയടുക്ക, കുംബഡാജെ, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളിലെ കായിക പ്രേമികളുടെ മൈതാനമാണിത്. ജില്ലാ മത്സരങ്ങൾ വരെ ഇവിടെ നടത്താറുണ്ട്.
ഗാലറിയും ചുറ്റുമതിലും, ജലവിതരണ സംവിധാനവുമില്ലാത്തതാണ് മൈതാനം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച പവിലിയന്റെ കട്ടിലയും ജനാലയും ഇളക്കി കൊണ്ടുപോയിട്ടുണ്ട്.
സാമൂഹിക ദ്രോഹികളുടെ ശല്യവുമുണ്ട്.
ഇപ്പോൾ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് ഒരു ഭാഗം നവീകരിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. മൈതാനം മുഴുവൻ നവീകരിച്ച് സൗകര്യമൊരുക്കണമെന്നാണു കായികപ്രേമികൾ ആവശ്യപ്പെടുന്നത്.
ഇത് പൂർണമായും നവീകരിക്കുന്നതിനു ഒരു കോടി രൂപയോളം വേണം. ഇത്രയും തുക പഞ്ചായത്തിനു മാത്രമായി കണ്ടെത്താനാവുന്നില്ല.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പഞ്ചായത്ത് നിവേദനം നൽകിയിട്ടും നടപ്പിലായിട്ടില്ല.
ഇത്രയും വിശാലമായ സൗകര്യമുള്ള മൈതാനം പരിസരത്ത് എവിടെയുമില്ലാത്തതിനാൽ കുമ്പള ഉപജില്ലാ സ്കൂൾ മത്സരങ്ങൾ ഇവിടെയാണ് നടത്തുന്നത്. വിവിധ ക്ലബ്ബുകൾ ലീഗ് മത്സരങ്ങൾ ഇവിടെ നടത്തുന്നു.
ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയിലൂടെയും കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലൂടെയും ഇവിടെ എത്താനാവും. മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിനു ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ഡി.ശങ്കര പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

