കൊല്ലം ∙ ജില്ലയിൽ അന്തരീക്ഷ താപനില കൂടിവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു. പകൽ 10 മണി മുതൽ 3 മണി വരെ ഉയർന്ന അൾട്രാവയലറ്റ് സാന്നിധ്യമുണ്ടാകും.
കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ ജലാശയങ്ങളിലും പോകുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, കെട്ടിട-റോഡ് നിർമാണത്തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാർ, പോസ്റ്റുമാൻമാർ, ലൈൻമാൻമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇ-കൊമേഴ്സ് പാഴ്സൽ വിതരണക്കാർ, കലക്ഷൻ ഏജന്റുമാർ, സെയിൽസ്/ മാർക്കറ്റിങ് എക്സിക്യൂട്ടിവുമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
∙ പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ∙ ശരീരം മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കണം.
∙ തണലിൽ വിശ്രമിക്കാം,പാദരക്ഷകൾ ധരിക്കണം. ∙ നിർജലീകരണം തടയുന്നതിനായി കൃത്യമായ ഇടവേളകളിൽ ശുദ്ധജലം കുടിക്കാം.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. പുറത്ത് പോകുന്നവർ കുപ്പിവെള്ളം കരുതണം.
മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. ഫ്രഷ് ജ്യൂസ്, സംഭാരം, ഒആർഎസ് ലായനി തുടങ്ങിയവ ഉപയോഗിക്കാം.
∙ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തണം. ∙ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
∙ ക്ലാസ് മുറികളിൽ വായുസഞ്ചാരവും പരീക്ഷാഹാളുകളിൽ ജലലഭ്യതയും ഉറപ്പാക്കണം. അസംബ്ലി, ഉച്ചയ്ക്കുള്ള കായികപഠനം തുടങ്ങിയവ ഒഴിവാക്കാം.
യൂണിഫോമിന്റെ ഭാഗമായുള്ള ടൈ, സോക്സ് തുടങ്ങിയവയിൽ കുട്ടികൾക്ക് ഇളവ് അനുവദിക്കണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

