കോഴിക്കോട് ∙ എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ പോയ ഇരുചക്രവാഹനം തടഞ്ഞ് സമൂഹമാധ്യമങ്ങളിൽ താരമായ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയ്ക്ക് വിവിധ തലങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹം. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതിനു പിന്നാലെ എംവിഐ വിനു ജോസിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെ മോട്ടർ വാഹന വകുപ്പ് (എംവിഡി) ഉദ്യോഗസ്ഥരും പ്രഭാവതി അമ്മയുടെ വീട്ടിലെത്തി അവരെ പൊന്നാട
അണിയിച്ച് ആദരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പ്രഭാവതി അമ്മ നടപ്പാതയിൽ തടഞ്ഞ് തിരിച്ചയച്ച വേങ്ങേരി കരുവിശ്ശേരി സ്വദേശിക്കെതിരെ എംവിഡി കേസ് എടുത്തു. ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഒരു ആഴ്ച എടപ്പാളിൽ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചു. ഈ പരിശീലന പരിപാടിക്കു ശേഷമാകും എത്ര മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കണം എന്നതിലും പിഴത്തുകയിലും തീരുമാനമെടുക്കുക.
കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ജംക്ഷനുകളിൽ ഇത്തരം ഗതാഗത ലംഘനം കണ്ടെത്താനും നടപടി സ്വീകരിക്കാനും മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനമായി. നിയമലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിനിടെ വെള്ളിയാഴ്ചയും പ്രഭാവതി അമ്മ രംഗത്തുവന്നു.
എരഞ്ഞിപ്പാലത്തെ നടപ്പാതയിൽ കയറാൻ ഒരുങ്ങിയ മറ്റൊരു ഇരുചക്ര വാഹനത്തിന്റെ ഉടമയെയാണ് പ്രഭാവതി അമ്മ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മടക്കി അയച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

