മാന്നാർ ∙ വേനൽ കടുത്തതോടെ പ്രദേശത്ത് തീപിടിത്തങ്ങൾ പതിവാകുന്നു. ഇതോടെ മാന്നാറിൽ അഗ്നിരക്ഷാസേന നിലയം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഓട്ടുപാത്രങ്ങളുടെ ഈറ്റില്ലം, പതിനായിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ, നിരവധി വാണിജ്യ, വ്യവസായ കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങളും ഉള്ളതിനൊപ്പം ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളുമായ മാന്നാർ, ചെന്നിത്തല, ബുധനൂർ, പരുമല, പള്ളിപ്പാട് തുടങ്ങിയ ഗ്രാമപ്രദേശങ്ങൾ ഉൾപ്പെട്ട
അപ്പർകുട്ടനാട്ടിൽ മുപ്പതിൽ പരം തീപിടിത്തങ്ങളാണ് നാലു വർഷത്തിനുള്ളിൽ ഉണ്ടായിട്ടുള്ളത്.
തീപിടിത്തമുണ്ടാകുമ്പോൾ ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് എത്തി തീ അണയ്ക്കുന്നത്. 15 മിനിറ്റു മുതൽ അര മണിക്കൂറിലധികം സമയം സഞ്ചരിച്ചു വേണം ഇവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ എത്താൻ.
ഇവർ എത്തുമ്പോഴേക്കും എല്ലാം അഗ്നിക്കിരയായി കഴിയും. ഇക്കുറി വേനൽ തുടങ്ങി മൂന്നാഴ്ചയ്ക്കുള്ളിൽ മാന്നാർ, ബുധനൂർ, പരുമലയടക്കം നാലിടങ്ങളിൽ ഇതിനോടകം തീപിടിത്തം ഉണ്ടായി.
ഇതിനെല്ലാം പരിഹാരമായാണ് മാന്നാറിൽ അഗ്നിരക്ഷാസേന കേന്ദ്രം വേണമെന്ന ആവശ്യം. നാളേറെയായി ജനം ഇതാവശ്യപ്പെടുന്നെങ്കിലും സർക്കാർ നാളിതു വരെ പരിഗണിച്ചിട്ടില്ല.
മാന്നാർ പരുമലക്കടവിലെ ദുബായ് ബസാറും സമീപത്തുള്ള പലചരക്ക് കടയും 2022 മാർച്ച് 8നും മേയ് 12ന് മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിനു സമീപമുള്ള മെട്രോ സിൽക്സ് എന്ന വസ്ത്ര വ്യാപാരശാലയും കത്തി നശിച്ചതും ലക്ഷക്കണക്കിനു രൂപ നഷ്ടമുണ്ടായതും ഇന്നും ഭീതിയോടെയാണ് മാന്നാറുകാർ ഓർക്കുന്നത്.
അഗ്നിരക്ഷാസേന നിലയത്തിനു സ്ഥലം കണ്ടെത്തി നൽകിയാൽ ആവശ്യമായ ഫണ്ട് നൽകാമെന്ന് സ്ഥലം എംഎൽഎയും മന്ത്രിയുമായ സജി ചെറിയാൻ നേരത്തെ വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നിട്ടില്ല,
ഇന്നു വരെ ബജറ്റ് നിർദേശം പോലും ഉണ്ടായിട്ടില്ല. മാന്നാർ പൊലീസ് സ്റ്റേഷന് സമീപമുള്ള കാടു കയറി കിടക്കുന്ന പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം നിൽക്കുന്ന സ്ഥലം, അലിൻഡ് സ്വിച്ച്ഗിയർ കമ്പനിക്കു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലം, പമ്പാനദീ തീരത്തോടു ചേർന്നു കിടക്കുന്ന നിരവധി സ്ഥലങ്ങളടക്കം ഉണ്ടായിട്ടും ഇവയൊന്നും അധികൃതരുടെ കണ്ണിൽപെട്ട
മട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

