തൃശൂർ∙ സാധാരണക്കാരായ മനുഷ്യർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നാൽ ക്വട്ടേഷൻ സംഘങ്ങളെ പോലെയാണ് കേരള പൊലീസ് പെരുമാറുന്നത്. അതിന് ഒത്താശ ചെയ്യുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ ആണ്.
അധികാരത്തിലേറിയ പിണറായി സർക്കാർ ജനങ്ങളുടെ ആരാച്ചാരായി മാറി എന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ ബിനു ചുള്ളിയിൽ പറഞ്ഞു.
പൊലീസിന്റെ നടപടിക്ക് മറുപടി എന്ന നിലയിൽ ആരംഭിച്ച രാപ്പകൽ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.പ്രമോദ്, കാവ്യ രഞ്ജിത്ത്, സോയ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പാത്രമംഗലം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം, ജില്ലാ പഞ്ചായത്ത് മെമ്പർ സി.കെ.വിനോദ്, യൂത്ത് കോൺഗ്രസ് നേതാക്കളായ സന്ദീപ് ചേർപ്പ്, പഞ്ചു തോമസ്, ജെറി സേവിയർ, തോപ്പിൽ യദു, സാരംഗ്, ലിയാസ് ബാബു എബ്രഹാം എൽസി, അനീഷ് ആന്റണി, സജീർ ബാബു, അസറുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

