ബാലുശ്ശേരി ∙ പൊന്നരം തെരു ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് വ്യാഴാഴ്ച കൊടിയേറും. രാവിലെ 6ന് മഹാഗണപതി ഹോമം ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് ദേവാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
രാവിലെ 9 ന് കൊടിയേറ്റവും തുടർന്നു കേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവയും അരങ്ങേറും. 11.30 മുതൽ പ്രസാദ ഊട്ട്, വെട്ടിക്കേരി പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിൽ രാത്രി 7.30 ന് നാന്തകം എഴുന്നള്ളിപ്പും രാത്രി 9.30ന് കലാപരിപാടികളും നടക്കും.
13ന് വെള്ളിയാഴ്ച രാവിലെ 6ന് ഗണപതി ഹോമം, വൈകിട്ട് 4ന് ശീവേലി എഴുന്നള്ളിപ്പ്, രാത്രി 8ന് പാലക്കാട് മാങ്കുറുശ്ശി മണികണ്ഠന്റെ തായമ്പക, രാത്രി 10ന് കോൽക്കളി, 10.45ന് തിരുവനന്തപുരം വൈഗ വിഷന്റെ ‘ദേവിചണ്ഡിക’ നാടകവും അരങ്ങേറും.
പുലർച്ചെ 1.15ന് എഴുന്നള്ളിപ്പ് നടക്കും.
14ന് ശനിയാഴ്ച രാവിലെ 6 ന് ഗണപതി ഹോമം, വൈകിട്ട് 4ന് ശീവേലി എഴുന്നള്ളിപ്പ്, 6.15ന് കരിമരുന്ന് പ്രയോഗം,രാത്രി 8ന് കല്ലൂർ ജയൻ, കലാമണ്ഡലം സനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക, രാത്രി 10 ന് കോഴിക്കോട്ട് സൃഷ്ടിയുടെ ‘നേർക്കുനേർ’ നാടകവും പുലർച്ചെ 1ന് എഴുന്നള്ളിപ്പും നടക്കും. മഹാശിവരാത്രി ദിവസമായ 15ന് രാവിലെ 6ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 2ന് നാദസ്വര കച്ചേരി, 2.15ന് ഇളനീർകുല വരവ്, 2.45ന് ആറാട്ട്കുട
വരവ്, വൈകിട്ട് 3.30 ന് പഞ്ചവാദ്യ സമേതം ശീവേലി എഴുന്നള്ളിപ്പ്, 6.30ന് കരിമരുന്ന് പ്രയോഗം, 6.45ന് ദീപാരാധന, രാത്രി 8.45 ന് കാലിക്കറ്റ് വി ഫോർ യു അവതരിപ്പിക്കുന്ന ‘മെഗാ മ്യൂസിക്കൽ ലൈവ്’, രാത്രി 12ന് ചെറുതാഴം ചന്ദ്രൻ, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ നേതൃത്വത്തിൽ ത്രിബിൾ തായമ്പക, പുലർച്ചെ 2.30ന് കരിമരുന്നു പ്രയോഗം, കളർ ഡിസ്പ്ലേ, 2.45 ന് പൊന്നരം വാദ്യ സംഘത്തിന്റെ പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ്, പുലർച്ചെ 5.30ന് കനലാട്ടം എന്നിവ നടക്കും. 16ന് രാവിലെ 8ന് ശുദ്ധി കലശം, 10.30 ന് തൂവ്വൽ എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 1ന് വെട്ടിക്കേരി പറമ്പ് ശ്രീഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന ഗുരുതിയോടെ ആഘോഷപരിപാടികൾക്ക് സമാപനമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

