ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് 18ന് കൊടിയേറും. രാവിലെ 8.30നാണ് കൊടിയേറ്റ്.
25നു രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
കൊടിയേറ്റിന് വൈക്കം വിജയലക്ഷ്മിയുടെയും 26ന് എം.ജി.ശ്രീകുമാറിന്റെയും ഗാനമേളകൾ ഉണ്ട്. ഏഴരപ്പൊന്നാന ദിനത്തിൽ സിനിമതാരം നവ്യാ നായരുടെ നൃത്തവുമുണ്ടാകും.
ചരിത്രത്തിന്റെ തെളിമയോടെ ഏറ്റുമാനൂർ ചുമർച്ചിത്രങ്ങൾ
ഏറ്റുമാനൂർ ∙ മഹാദേവക്ഷേത്രത്തിലെ നൂറ്റാണ്ടുകളുടെ പഴക്കം പേറുന്ന ചുമർച്ചിത്രങ്ങൾ ഇനി പഴയ പ്രൗഢിയിലും തെളിമയിലും ദർശിക്കാനാവും.
ചുമർച്ചിത്രങ്ങളുടെ ഒരു വർഷം നീണ്ട സംരക്ഷണ ജോലികൾ ഇന്നലെ പൂർത്തിയായി.
പദ്ധതിയുടെ സമർപ്പണം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അധ്യക്ഷത വഹിക്കും.
16–ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതപ്പെടുന്ന ചുമർച്ചിത്രങ്ങൾ കാലപ്പഴക്കവും സംരക്ഷണ കുറവും മൂലം നാശത്തിന്റെ വക്കിലായിരുന്നു. വാസ്തുവിദ്യാ ഗുരുകുലം മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട
ശ്രീക്കുട്ടന്റ നേതൃത്വത്തിൽ അസിസ്റ്റന്റ് മ്യൂറൽ ആർട്ടിസ്റ്റുകളായ മണ്ണടി അഭിലാഷ് കുമാർ, ആറൻമുള ജയകൃഷ്ണൻ എന്നിവരാണ് സംരക്ഷണ ജോലി പൂർത്തിയാക്കിയത്. ഇന്ത്യൻ നാഷനൽ റിസെർച് ലബോറട്ടറി ഫോർ കൺസർവേഷൻ ഓഫ് കൾചറൽ പ്രോപട്ടി ( എൻആർഎൽസി) മുൻ ഡയറക്ടർ ഡോ.
വേലായുധൻ നായരുടെ മേൽനോട്ടത്തിലായിരുന്നു സംരക്ഷണ ജോലികൾ.
സംരക്ഷണം 3 ഘട്ടമായി
ക്ഷേത്ര ഗോപുര ഭിത്തിയിൽ അകംവാതിലിന്റെ തെക്ക്, വടക്കു ഭാഗങ്ങളിലും ഇതേ രീതിയിൽ ഗോപുരത്തിനു പുറത്തുമാണ് ചുമർച്ചിത്രങ്ങൾ. അനന്തശയനം, പ്രദോഷ നൃത്തം, കാളിയമർദനം എന്നിവയെല്ലാം ശ്രദ്ധേയമായ ചിത്രങ്ങളാണ്.
3 ഘട്ടമായാണ് ഇവയുടെ സംരക്ഷണം പൂർത്തിയാക്കിയത്. ഗോപുരവാതിലിന്റെ അകത്തെ ചുമരിന്റെ വശത്തുള്ള അനന്ത ശയനത്തിന്റെ ചിത്രമാണ് ആദ്യഘട്ടത്തിൽ സംരക്ഷിച്ചത്.
142 ചതുരശ്ര അടി വിസ്തീർണമുള്ള ചിത്രമാണിത്. രണ്ടാംഘട്ടത്തിൽ പ്രദോഷ നൃത്തം, വേട്ട
ശാസ്താവ് എന്നിവയും മൂന്നാമതായി അഘോരമൂർത്തി, വസ്ത്രാപരണം, വേണുഗോപാലം, രണ്ട് ദ്വാരപാലകർ, വീരാളിപ്പട്ട് തുടങ്ങിയവയുമാണ് പൂർത്തിയാക്കിയത്. 425 ചതുരശ്ര അടിയിലാണ് ചുമർച്ചിത്രങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

