കോഴിക്കോട് ∙ സ്ത്രീകളുടെ രാത്രിയാത്രാ സുരക്ഷയുടെ സന്ദേശവുമായി കോഴിക്കോട് കൾചറൽ ബീച്ചിൽ വനിതാ കമ്മിഷൻ ‘രാത്രിയുത്സവം’ സംഘടിപ്പിച്ചു. സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി കമ്മിഷൻ സംഘടിപ്പിക്കുന്ന പ്രത്യേക അവബോധ ക്യാംപെയ്നിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച പരിപാടി ചെയർപഴ്സൻ പി.സതീദേവി ഉദ്ഘാടനം ചെയ്തു.
കമ്മിഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, പി.കുഞ്ഞായിഷ, റിസർച് ഓഫിസർ എ.ആർ.അർച്ചന, ലോ ഓഫിസർ കെ.ചന്ദ്രശോഭ, ക്രിസ്ത്യൻ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ പി.ആർ.അനുരാധ, ലോ കോളജ് അധ്യാപകൻ ബിനീഷ്, എൻഎസ്എസ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിന് ശേഷം രാത്രിയാത്രാ സുരക്ഷ പ്രതിജ്ഞയും മെഴുകുതിരി തെളിയിക്കലും നടന്നു. വിവിധ കലാകാരന്മാരുടെയും വിദ്യാർഥികളുടെയും കലാപരിപാടികളും അരങ്ങേറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

