കോഴിക്കോട് ∙ കോർപറേഷൻ സ്റ്റേഡിയത്തിന്റെ ഒരു വശത്തുളള കടകൾക്ക് വൈദ്യുതി നൽകുന്നതിനായി സ്റ്റേഡിയം ഗാലറിക്ക് താഴെ സ്ഥാപിച്ച ഇലക്ട്രിക് പാനൽ മുറിയിൽ തീപിടിത്തം. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്.
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നഗരമധ്യത്തിലെ സ്റ്റേഡിയത്തിൽ ഉണ്ടായ തീപിടിത്തം നേരിയ ആശങ്ക ഉയർത്തിയെങ്കിലും അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീയണച്ചു.
കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

