തിരുവനന്തപുരം ∙ നേമം റെയിൽവേ ടെർമിനൽ മാസ്റ്റർ പ്ലാൻ അട്ടിമറിച്ചതിനു പിന്നിൽ, പദ്ധതി തമിഴ്നാട്ടിലേക്കു മാറ്റാനുള്ള ഗൂഢ നീക്കമെന്ന് ആക്ഷേപം. നേമത്ത് ഒന്നാംഘട്ടം തന്നെ ഇഴഞ്ഞു നീങ്ങുന്നതിനാൽ 350 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാൻ ബുദ്ധിമുട്ടാണെന്നു കാണിച്ചാണ് രണ്ടാം ഘട്ടം വെട്ടിച്ചുരുക്കിയതെന്നും പറയുന്നു.
ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കാൻ കാത്തിരുന്നാൽ പ്രധാന പ്രശ്നം ഭൂമിയേറ്റെടുക്കാൻ ഓരോ തവണയും അപേക്ഷ വയ്ക്കണം. ഇത് ജനങ്ങൾക്കും റവന്യു ജീവനക്കാർക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
പുതിയ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കുറഞ്ഞതു 2 വർഷം വരെ വേണം.
നേമത്ത് 5 പിറ്റ്ലൈനും 10 സ്റ്റേബ്ലിങ് ലൈനും ഉൾപ്പെട്ട മാസ്റ്റർപ്ലാനിന് ആദ്യം തന്നെ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരുന്നെങ്കിൽ ഭൂമിയും നേരത്തെ ഏറ്റെടുത്തു കിട്ടുമായിരുന്നു.
പദ്ധതി വൈകുന്തോറും ഭൂമി വില കൂടുമെന്ന പ്രശ്നവുമുണ്ട്. പദ്ധതി വെട്ടിച്ചുരുക്കാനുള്ള നീക്കം സംസ്ഥാന താൽപര്യങ്ങൾക്ക് എതിരാണ്.
പുതിയ ട്രെയിനുകൾ ചോദിക്കുമ്പോൾ അറ്റകുറ്റപ്പണിക്ക് സൗകര്യമില്ലെന്നു പറഞ്ഞു ട്രെയിൻ നിഷേധിക്കുന്ന റെയിൽവേ, ബദൽ സൗകര്യം ഒരുക്കേണ്ട പദ്ധതിയിലാണു വെള്ളം ചേർക്കുന്നത്.
തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്ഫോമുകൾ ഒഴിവില്ലാത്തതിനാൽ ട്രെയിനുകൾ കൃത്യസമയത്ത് എത്താറില്ല. ഇതിനെല്ലാം പരിഹാരമാകേണ്ട
പദ്ധതിയാണു നേമത്ത് വരേണ്ടത്.
നാഗർകോവിലിൽ 9 സ്റ്റേബ്ലിങ് ൈലൻ ശുപാർശ ചെയ്യാൻ ദക്ഷിണ റെയിൽവേയ്ക്കു രണ്ടാമത് ആലോചനയോ, ഫണ്ട് തടസ്സമോ ഒന്നും ഉണ്ടായിരുന്നില്ല. നേമം വിഷയത്തിൽ കേരളത്തോടുള്ള റെയിൽവേയുടെ ചിറ്റമ്മ നയമാണു പ്രകടമാകുന്നതെന്നു ബാലരാമപുരം റെയിൽവേ ആക്ഷൻ കൗൺസിൽ കൺവീനർ ആർ.ജി.അശോക് കുമാർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

