ചക്കാമ്പുഴ ∙ കടവനാൽ – ചപ്പാത്ത് റോഡിനെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്ന 50 മീറ്റർ ഭാഗം ഒഴിവാക്കി റീ ടാറിങ് നടത്താൻ കരാറുകാരൻ നടത്തിയ നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെ, നാട്ടുകാരെ വെല്ലുവിളിച്ച് കരാറുകാരൻ ടാറിങ് അവസാനിപ്പിച്ചു. റോഡിൽ ടാർ പുരട്ടിയ മെറ്റൽ ഉറപ്പിക്കാത്ത നിലയിലാണ്.
നിലവിൽ ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമല്ല.
വർഷങ്ങൾക്കു മുൻപ് അനുവദിച്ച ഫണ്ട് കരാറുകാരന്റെ ഉപേക്ഷ മൂലം ടാർ ചെയ്തിരുന്നില്ല. ഒടുവിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷം ടാറിങ് നടത്താൻ ശ്രമിച്ചത് വിവാദമായിരുന്നു.
റോഡിന്റെ ആദ്യഭാഗം രാമപുരം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ് എന്നാണ് കരാറുകാരന്റെ വാദം. എന്നാൽ കഴിഞ്ഞ 30 വർഷമായി ഈ റോഡ് പൂർണമായും ടാർ ചെയ്യുന്നത് കരൂർ ഗ്രാമ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ്.
ഈ കരാറുകാരൻ തന്നെ മുൻപും ഇവിടെ ടാർ ചെയ്തിരുന്നു.
യാതൊരു ഗുണനിലവാരവും ഉറപ്പാക്കാതെയാണ് മുൻപും റോഡ് റീടാർ ചെയ്തതെന്നും റീടാറിങ് പൂർത്തിയാക്കിയാൽ മൂന്നു മാസത്തിനുള്ളിൽ റോഡ് പൊളിയുന്നതാണ് പതിവെന്നും നാട്ടുകാർ പറയുന്നു. കരൂർ പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പ്രവൃത്തികളും ഏറ്റെടുത്തു നടത്തുന്നത് ഈ കരാറുകാരനാണ്.
ഇദ്ദേഹം പഞ്ചായത്തിൽ നടത്തിയിട്ടുള്ള മറ്റു പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

