ശാസ്താംകോട്ട ∙ ലൈസൻസില്ലാതെ ബൈക്കുകളിൽ പായുന്ന ‘കുട്ടി ഡ്രൈവർമാരെ ’പിടികൂടാൻ നിരത്തുകളിൽ മോട്ടർവാഹന വകുപ്പ് പരിശോധന കർശനമാക്കി.
ജില്ലാ അതിർത്തിയായ ഏഴാംമൈൽ, പ്രധാന റോഡുകൾ ചേരുന്ന സിനിമാപ്പറമ്പ് എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം ഒട്ടേറെ കൗമാരക്കാർ കുടുങ്ങി. അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കാൽനട
യാത്രക്കാരുടെ പരാതികൾ കണക്കിലെടുത്താണ് കുന്നത്തൂർ താലൂക്കിൽ ആർടിഒ എൻഫോഴ്സ്മെന്റ് പരിശോധന കർശനമാക്കിയത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം എടുത്ത ശേഷം ഓൺലൈനായി നോട്ടിസ് അയച്ച് പിഴ ഈടാക്കുന്നതിനു പകരം റോഡിൽ ഉദ്യോഗസ്ഥർ നേരിട്ട് വാഹനങ്ങൾ തടഞ്ഞു നിർത്തി രേഖകൾ പരിശോധിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും എല്ലാ വാഹനങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ പറഞ്ഞു.
ലൈസൻസില്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നത് ഗൗരവകരമായ കുറ്റമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പലപ്പോഴും ഇതിന്റെ ഭവിഷ്യത്ത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് അറിവില്ല. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത മക്കൾക്ക് വാഹനം നൽകുന്ന രക്ഷിതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

