ജഗൻ മോഹൻ റെഡ്ഡി നയിച്ച വൈഎസ്ആർ കോൺഗ്രസ് (വൈഎസ്ആർസിപി) സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ ബാത്ത്റൂം ക്ലീനിങ് കെമിക്കലുകൾ ചേർത്തിരുന്നുവെന്ന് നായിഡു ആരോപിച്ചു.
തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയ വ്യാജ നെയ്യ് ചേർത്തിരുന്നുവെന്ന ആരോപണം കെട്ടടങ്ങുംമുൻപേയാണ് ജഗൻ മോഹനെയും പാർട്ടിയെയും വെട്ടിലാക്കി നായിഡുവിന്റെ പുതിയ വെളിപ്പെടുത്തൽ.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തെ കളങ്കപ്പെടുത്താനാണ് വൈഎസ്ആർ ശ്രമിച്ചതെന്നും ഇത് ദൈവത്തിനു നേർക്കുള്ള ഏറ്റവും മോശം പ്രവൃത്തിയാണെന്നും ഭക്തർക്കെതിരായ കുറ്റകൃത്യമാണെന്നും നായിഡു ആരോപിച്ചു. നെയ്യ് സാംപിളുകളിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡിലെ ലാബോറട്ടറി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
മൃഗക്കൊഴുപ്പ്, പാംഓയിൽ, കെമിക്കൽ എന്നിവ ലഡ്ഡുവിൽ ഉണ്ടായിരുന്നെന്ന് പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ (എസ്ഐടി) റിപ്പോർട്ടുമുണ്ടെന്ന് നായിഡു പറഞ്ഞു.
വൈഎസ്ആർസിപി ഭരണത്തിലിരിക്കേയാണ് ലഡ്ഡുവിൽ ഈ തിരിമറിയെല്ലാം നടന്നത്. കഴിഞ്ഞ സർക്കാരിന്റെ 5 വർഷക്കാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് തിരിമറി നടത്തിയ ലഡ്ഡു കഴിച്ചത്.
ഇതു പലരെയും സങ്കടത്തിലാഴ്ത്തിയിട്ടുമുണ്ടെന്ന് നായിഡു പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാണെന്ന് ഉപമുഖ്യമന്ത്രി പവൻ കല്യാൺ പ്രതികരിച്ചു.
മതവികാരം വ്രണപ്പെടുത്താനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചതെന്ന് ആന്ധ്രാ ബിജെപി പ്രസിഡന്റ് പിവിഎൻ മാധവ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

