ഇന്ത്യയുടെ ജിഡിപി നിർണയം അപൂർണമാണെന്നും മാറ്റം വേണമെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. മുംബൈയിൽ നടക്കുന്ന ആർഎസ്എസ് സ്ഥാപിതമായതിന്റെ 100-ാം വാർഷിക പരിപാടികളോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
വിൽക്കലും വാങ്ങലും പോലെ പ്രത്യക്ഷത്തിൽ നടക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ ജിഡിപി വളർച്ച നിർണയിക്കാൻ കണക്കാക്കുന്നത്.
‘‘എനിക്ക് രൂപയും ജിഡിപിയും തമ്മിലെ ബന്ധമൊന്നും അറിയില്ല. ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അനുപാതമായിരിക്കാം രൂപയുടെ അടിസ്ഥാനം.
രാജ്യത്തിന്റെ യഥാർഥ സാമ്പത്തിക അവസ്ഥ ജിഡിപി വളർച്ചാനിരക്കിൽ പ്രതിഫലിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല’’, അദ്ദേഹം പറഞ്ഞു.
ജിഡിപി നിർണയം അപ്പോൾ ശരിയല്ല. അതു നമ്മൾ മെച്ചപ്പെടുത്തണം.
പടിഞ്ഞാറൻ രാജ്യങ്ങളിൽ അവർ മാർക്കറ്റിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നു. അവിടെ വിൽക്കലും വാങ്ങലും നടക്കുന്നു.
അതാണ് അവരുടെ ജിഡിപി നിർണയം. ഇന്ത്യയിൽ നമ്മുടെ അമ്മമാർ വീടുകളിൽ ഭക്ഷണം ഉണ്ടാക്കിയാണ് മക്കൾക്കും മറ്റും കൊടുക്കുന്നത്.
അക്കാര്യം ജിഡിപിയിൽ പരിഗണിക്കുന്നുണ്ടോ? – മോഹൻ ഭഗവത് ചോദിച്ചു.
അമ്മമാരുടെ ഈ പ്രയത്നം ഉൾപ്പെടെ സ്വയംപര്യാപ്തതയും രാജ്യത്തെ ഉയർന്ന ഉൽപാദനവുമെല്ലാം പരിഗണിക്കാതെ എങ്ങനെ ജിഡിപിക്കണക്ക് പൂർണമാകുമെന്നും ആർഎസ്എസ് മേധാവി ചോദിച്ചു. ഇന്ത്യയുടെ യഥാർഥ ജിഡിപി മനസ്സിലാക്കണമെങ്കിൽ ഇതൊക്ക പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെ ജിഡിപി നിർണയത്തില് കൂട്ടിച്ചേർത്താൽ വളർച്ചനിരക്ക് ഉയരും, രൂപയും ശക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

