വൈപ്പിൻ∙ ഞണ്ടുകളുടെ വംശനാശ ഭീഷണി ഒഴിവാക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കാനും സർക്കാർ ഏജൻസികൾ പുഴകളിൽ നിക്ഷേപിച്ച ഞണ്ടിൻ കുഞ്ഞുങ്ങൾ പ്രായം എത്തും മുൻപേ കറിക്കലങ്ങളിലേക്ക്. മത്സ്യത്തൊഴിലാളികളും കനാലുകളോട് ചേർന്ന് താമസിക്കുന്നവരുമെല്ലാം തീരെ വളർച്ച എത്താത്ത പരുവത്തിൽ തന്നെ ഇവയെ പിടിച്ചെടുക്കുന്നത് പതിവായി.
പ്രായം എത്തിയാൽ ഉണ്ടാവേണ്ട വലുപ്പത്തിന്റെ അഞ്ചിലൊന്നു പോലുമില്ലാത്ത കുഞ്ഞൻ ഞണ്ടുകൾ കൊട്ടക്കണക്കിനാണ് മാർക്കറ്റുകളിൽ വിൽപനയ്ക്ക് എത്തുന്നത്.
നിശ്ചിത വലുപ്പമില്ലാത്ത മീനുകളെയും ഞണ്ടുകളെയും പിടികൂടുന്നത് ശിക്ഷാർഹമായതിനാൽ ചില മാർക്കറ്റുകളിൽ അധികൃതർ പരിശോധന നടത്തുകയും ഇവയെ വിൽപനയ്ക്ക് എത്തിച്ചവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
എന്നാൽ ഇതിൽ ശേഷവും കുഞ്ഞു ഞണ്ടുകളെ വലയിലാക്കുന്നത് അവസാനിച്ചിട്ടില്ല.
പുഴയിലും തോടുകളിലും ഞണ്ടുകൾ തീരെ ഇല്ലാതായതിനെ തുടർന്നാണ് സർക്കാർ മുൻകൈയെടുത്ത് കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻ കെട്ട് നടത്തിപ്പുകാരുടേയും വരുമാനം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
എന്നാൽ നിക്ഷേപിച്ച കുഞ്ഞുങ്ങളെ വളർച്ചയെത്താൻ വിടാതെ പിടികൂടുന്ന പ്രവണത വ്യാപകമായത് പദ്ധതിക്ക് തിരിച്ചടിയായി. കിലോഗ്രാമിന് 200രൂപ വരെ നിരക്കിലാണ് ചെറിയ ഞണ്ടുകളുടെ വിൽപന.
ഇത് തുടർന്നാൽ കർശന നടപടി ഉണ്ടാകുമെന്ന് ഫിഷറീസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

