വടക്കാഞ്ചേരി ∙ വാഴക്കോട് ഉപയോഗിക്കാതെ കിടന്നിരുന്ന കരിങ്കൽ ക്വാറിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ വൻ തീപിടിത്തത്തിൽ ക്വാറിയിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന ജലജീവൻ മിഷന്റെ ലക്ഷക്കണക്കിനു രൂപയുടെ എച്ച്ഡി പൈപ്പുകളും പിവിസി പൈപ്പുകളും കത്തിനശിച്ചു. മുള്ളൂർക്കര പഞ്ചായത്തിലെ ജലവിതരണത്തിനായി സംഭരിച്ച പൈപ്പുകളാണു കത്തിനശിച്ചത്. വാഴക്കോട്–ചേലക്കര റോഡിൽ മൂലയിൽ അബ്ദുൽ നാസറിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണു തീപിടിത്തമുണ്ടായത്.
വർഷങ്ങളായി ഈ ക്വാറി ഉപയോഗിക്കാറില്ല.
ക്വാറിയുടെ പരിസര പ്രദേശങ്ങളിലെ പുൽക്കാടുകളിലേക്കും തീ പടർന്നതോടെ ജനവാസ മേഖലകളിലേക്കു തീ എത്താതിരിക്കാനുള്ള ശ്രമങ്ങൾ തുടർന്നു. വടക്കാഞ്ചേരിയിൽ നിന്നും ഷൊർണൂരിൽ നിന്നും എത്തിയ 2 വീതം അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകൾ 5 മണിക്കൂറോളം കഠിനപ്രയത്നം നടത്തിയാണു തീ പൂർണമായും അണച്ചത്.
വടക്കാഞ്ചേരി അഗ്നിരക്ഷാ സേനയിലെ സ്റ്റേഷൻ ഓഫിസർ ടി.കെ.നിധീഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജീവ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്.
സീനിയർ എഫ്ആർഒ കെ.ശ്യാംകുമാർ, എഫ്ആർഒമാരായ കെ.മുരളീധരൻ, ഫൈസൽ, വി.മുകേഷ്, കെ.അനിഷാൽ, എം.ഷജിത്, പി.എസ്.അഭിജിത്ത്, എസ്.ഷഫീഖ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ക്വാറിയിലെ വെള്ളവും ഫോമും ഉപയോഗിച്ചാണു തീ അണച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

