പത്തനംതിട്ട ∙ എത്ര മുന്നറിയിപ്പുകൾ നൽകിയാലും ഓരോ വർഷവും മുങ്ങി മരണങ്ങൾ ആവർത്തിക്കുകയാണ്.
കോഴഞ്ചേരിയിൽ പമ്പാ നദിയിൽ കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർഥി മരിച്ചത്. ഡിസംബറോടെ തന്നെ നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.
സ്ഥല പരിചയമില്ലാതെ നദിയിലും പാറക്കുളങ്ങളിലും ഇറങ്ങുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. നീന്തൽ അറിയാമെന്ന വിശ്വാസത്തിൽ നദിയിലേക്ക് ഇറങ്ങി അടിയൊഴുക്കേറിയ കയങ്ങളിൽ അകപ്പെട്ടു പോകുന്നു.
ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവർക്കും ജീവൻ നഷ്ടമാകുന്നു.
സ്കൂബ ടീം പത്തനംതിട്ട മാത്രം
ജില്ലയിൽ അഗ്നിരക്ഷാ സേനയ്ക്ക് 6 യൂണിറ്റ് ഉണ്ടെങ്കിലും സ്കൂബ ടീം പത്തനംതിട്ടയിൽ മാത്രമാണുള്ളത്.
എല്ലായിടത്തും ഇവർ ഓടിയെത്തേണ്ട അവസ്ഥയാണ്.
മുന്നറിയിപ്പ് ‘കാണാനില്ല’
ജില്ലയുടെ പലഭാഗങ്ങളിലും പാറഖനനം കഴിഞ്ഞു ഉപേക്ഷിച്ച ക്വാറിയിലെ വെള്ളക്കെട്ട്, പമ്പ, കല്ലട
ജലസേചന പദ്ധതികളുടെ കനാലുകൾ എന്നിവിടങ്ങളിലാണ് അപകടം പതിയിരിക്കുന്നത്. ഏനാത്ത് മേഖലയിൽ കല്ലടയാറ്റിലെ കുളിക്കടവുകളിൽ മിക്ക ഭാഗങ്ങളിലും കയങ്ങൾ രൂപപ്പെട്ടു.
നമ്പിമൺകടവ്, ഏനാത്ത് കടവ്, മണ്ണടി മൂഴിയിൽ കടവ്, തെങ്ങാംപുഴ, കുന്നിൻമേൽ തോട്ടം. ചെട്ടിയാരഴികത്ത് കടവ് എന്നിവിടങ്ങൾ അപകട
മേഖലകളാണ്.
വിദ്യാർഥികളടക്കം മുങ്ങി മരിച്ചിട്ടുള്ള കടവുകളിൽ മുന്നറിയിപ്പ് ബോർഡുകളുമില്ല. പമ്പാനദിയിലെ അപകടക്കെണികളാണ് റാന്നി മാടമൺ വള്ളക്കടവും വലിയപാലം കടവും.
റാന്നി വലിയപാലം കടവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്. പമ്പയാറ്റിൽ കോഴഞ്ചേരിക്കും ആറന്മുളയ്ക്കും മധ്യേയുള്ള പരപ്പുഴ കടവ് അപകട
മേഖലയാണ്. 8 പേരാണ് ഈ ഭാഗത്തെ കയത്തിൽ അകപ്പെട്ട് മരിച്ചത്.
വർഷങ്ങളായി ഉപയോഗിക്കാതെ വെള്ളം നിറഞ്ഞ് അപകടകരമായി കിടക്കുന്ന പാറക്കുളങ്ങൾ ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്.
നൻപനെ നമ്പിക്കൂട; മാസ്സാകുന്നത് മരണത്തിലേക്ക്
നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ ഒരുകാരണവശാലും പുഴയിൽ ഇറങ്ങരുത്. നീന്തലറിയാവുന്ന സുഹൃത്തിന്റെ ജീവൻ കൂടി അപകടത്തിലാകും.
പുല്ല് വളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാകാമെന്നു കരുതി ഇറങ്ങുന്നത് സൂക്ഷിച്ചു വേണം. പുല്ലിനു താഴെ ആഴക്കയമാകാം.
നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ലഹരിവസ്തുക്കളും മദ്യവും ഉപയോഗിച്ചശേഷം പരിചയമില്ലാത്ത പുഴകളിൽ ഇറങ്ങുമ്പോൾ മരണം കൂടെ ഉണ്ടെന്ന് ഓർക്കുക.
സുഹൃത്തുക്കളുടെ മുന്നിൽ ധീരത കാട്ടാനുള്ള ശ്രമം അപകടത്തിലാക്കാം. ആലോചിച്ചിട്ട് ചാടണം; പാനിക് ആയാൽ പെട്ടുപോകും
വെള്ളത്തിൽ വീണ് അപകടമുണ്ടായാൽ തൊട്ടടുത്ത നിമിഷങ്ങളാണു നിർണായകം.
അഗ്നിരക്ഷാസേനയെയോ നീന്തൽ വിദഗ്ധരെയോ വിവരമറിയിച്ച് എത്തിക്കാനുള്ള സാവകാശം പലപ്പോഴും ലഭിക്കില്ല. അതിനാൽ അടിസ്ഥാനപരമായി ചെയ്യേണ്ട
കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം.
ഒരാൾ വെള്ളത്തിൽ അപകടത്തിൽപെടുമ്പോൾ രക്ഷിക്കാനായി പിന്നാലെ ചാടുന്നതു പെട്ടെന്നുള്ള പ്രതികരണമാണ്. നീന്തൽ നന്നായി അറിയുന്ന, ആ ജലാശയത്തിൽ പരിചയമുള്ള ആളാണെങ്കിൽ മാത്രമേ ഇത്തരത്തിൽ അപകടത്തിൽ പെടുന്നയാളെ രക്ഷിക്കാൻ ശ്രമിക്കാവൂ.
മുങ്ങിപ്പോകുന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നയാൾക്കു വേണ്ടത്ര വൈദഗ്ധ്യമില്ലെങ്കിൽ അയാളെക്കൂടി അപകടത്തിലാക്കാൻ സാധ്യതയുണ്ട്.
മുങ്ങുന്നയാളെ പിടിച്ചു നിർത്താൻ നീളമുള്ള വസ്ത്രങ്ങളോ തെങ്ങിന്റെ ഓല, കയർ, പൊങ്ങിക്കിടക്കുന്ന ട്യൂബ് പോലെയുള്ളവ വേണം വെള്ളത്തിലേക്കു എറിഞ്ഞു കൊടുക്കാൻ. പലപ്പോഴും മുങ്ങിയുണ്ടാകുന്ന അപകടങ്ങളിൽ ഒന്നിലധികംപേർ മരിക്കാൻ കാരണം സാഹചര്യം കൃത്യമായി മനസ്സിലാക്കാത്തതാണ്.
പ്രാഥമിക ശുശ്രൂഷ നൽകാനും ശ്രദ്ധിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

